കൊറോണ വൈറസ്; 9000-ത്തിലധികം പേര്‍ രോഗമുക്തരായി
68,000-ത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.9000-ത്തിലധികം പേര്‍ രോഗമുക്തരായി
Update: 2020-02-16 02:05 GMT
കൊറോണ വൈറസ് ബാധയില്‍ മരണ സംഖ്യ 1600 കടന്നു. 68,000-ത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.9000-ത്തിലധികം പേര്‍ രോഗമുക്തരായി. 139 തിലധികം ആളുകളാണ് ഇന്ന് മാത്രം ചെനയില്‍ മരിച്ചത്. അതിനിടെ യൂറോപ്പിലെ ആദ്യ കൊറോണ മരണം ഫ്രാന്‍സില്‍ സ്ഥിരീകരിച്ചു.
ഏഷ്യക്ക് പുറത്ത് ആദ്യമായാണ് കൊറോണ ബാധിച്ച് ഒരാള്‍ മരിക്കുന്നത്. ഹോങ്കാങ്,ജപ്പാന്‍,ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലും മരണം സ്ഥിരീകരിച്ചിരുന്നു. ഇന്ന് ചൈനയില്‍ മാത്രം 1843 പുതിയ കൊറോണ ബാധിതരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ചൈനക്ക് പുറത്ത് 26 രാജ്യങ്ങളിലായി 500 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.