രാജ്യത്തെ അമുസ്‍ലിംകളായ പൌരന്മാര്‍ക്കോ ആരാധനാലയങ്ങള്‍ക്കോ എതിരെ ആരെങ്കിലും തിരിഞ്ഞാല്‍ അവര്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് പാക് പ്രധാനമന്ത്രി

ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളില്‍ ലോകജനത പ്രതികരിക്കണമെന്നും ഖാന്‍ പറഞ്ഞു.

Update: 2020-02-27 04:49 GMT

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആരെങ്കിലും തിരിഞ്ഞാല്‍ അവര്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. ന്യൂനപക്ഷങ്ങള്‍ രാജ്യത്തെ തുല്യ പൌരന്മാരാണന്നും അമുസ്‍ലിംകളായ പൌരന്മാര്‍ക്കോ അവരുടെ ആരാധനാലയങ്ങള്‍ക്കോ നേരെ ആരെങ്കിലും തിരിഞ്ഞാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളില്‍ ലോകജനത പ്രതികരിക്കണമെന്നും ഖാന്‍ പറഞ്ഞു. ഇന്ത്യയിലെ 20 കോടി മുസ്‍ലിംകളെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വെറുപ്പിന്റെ വംശീയ പ്രത്യയശാസ്ത്രം മേല്‍കൈ നേടിയാല്‍ അത് രക്തച്ചൊരിച്ചിലിലേക്ക് നയിക്കുമെന്നും ഇംറാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. സാധാരണ ഗതിയില്‍ പാകിസ്താന്റെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങള്‍ക്ക് ഉടനടി മറുപടി നല്‍കാറുള്ള ഇന്ത്യന്‍ ഗവണ്‍മെന്റ് ഇതുവരെ ഇമ്രാന്റെ ട്വീറ്റിനോട് പ്രതികരിച്ചിട്ടില്ല.

Tags:    

Similar News