അമേരിക്കയിലെ മദ്യ ഉത്പാദന കേന്ദ്രത്തില്‍ വെടിവെപ്പ്; 6 പേര്‍ കൊല്ലപ്പെട്ടു
വാഷിങ്ടണിലെ മോല്‍സണ്‍ കൂര്‍സ് പ്ലാന്റിലെ മില്ലര്‍ ബ്രൂവറിയിലാണ് വെടിവെപ്പുണ്ടായത്
Update: 2020-02-27 07:54 GMT
അമേരിക്കയിലെ മദ്യ ഉത്പാദന കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. വാഷിങ്ടണിലെ മോല്‍സണ്‍ കൂര്‍സ് പ്ലാന്റിലെ മില്ലര്‍ ബ്രൂവറിയിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചു.
വാഷിങ്ടണിലെ മില്‍വോകി സ്വദേശിയായ 51കാരനാണ് വെടിവെപ്പ് നടത്തിയത്. ആക്രമണത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ല. നട്ടുച്ച സമയമായതിനാല്‍ കമ്പനിയില്‍ തൊഴിലാളികള്‍ ധാരാളമുണ്ടായിരുന്നു. ആക്രമണം നടത്തിയശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചു. സംഭവത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അപലപിച്ചു
മിൽവൗക്കീ നഗരത്തിന്‍റെ വടക്ക് പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന 160 വർഷം പഴക്കമുള്ള ലോകത്തിലെ വലിയ മദ്യ ഉല്‍പാദന കേന്ദ്രമാണ് മില്ലര്‍ ബ്രൂവറി.