കോവിഡ് 19 ഭീതിയില്‍ ലോകം; മരണം 3249 ആയി, ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗ് മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്തും

ചൈനക്ക് പുറമെ ഇറ്റലിയിലും ദക്ഷിണ കൊറിയയിലുമാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

Update: 2020-03-05 01:16 GMT

കോവിഡ് 19 ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 3249 ആയി. ചൈനക്ക് പുറമെ ഇറ്റലിയിലും ദക്ഷിണ കൊറിയയിലുമാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രതിരോധ നടപടികളുടെ ഭാഗമായി ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗ് അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്താന്‍ തീരുമാനമായി.

ചൈനയില്‍ മാത്രം 2981 പേരാണ് മരിച്ചത്. ഇറ്റലിയില്‍ 107 പേരും ഇറാനില്‍ 92 പേരും രോഗം ബാധിച്ച് മരണപ്പെട്ടു. ഇതുവരെ 94,750 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനക്ക് പുറത്ത് ദക്ഷിണ കൊറിയയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 5,621 പേര്‍ക്ക്.

Advertising
Advertising

പ്രതിരോധ നടപടികളുടെ ഭാഗമായി ഇറ്റാലിയന്‍ ലീഗ് സീരി എ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 3 വരെയുള്ള മത്സരങ്ങള്‍ക്കാണ് കാണികള്‍ക്ക് പ്രവേശനമില്ലാത്തത്. ഇറ്റലിയിലെ എല്ലാ സ്കൂളുകളും ഇന്ന് മുതല്‍ 10 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സ്പെയിനില്‍ വച്ച് നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും യൂറോപ്പ ലീഗ് മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കുമെന്ന് സ്പാനിഷ് സര്‍ക്കാര്‍ അറിയിച്ചു . മാര്‍ച്ച് പത്തിന് നടക്കുന്ന വലന്‍സിയ - അറ്റ്ലാന്റിയ മത്സരത്തിനും 19ന് നടക്കുന്ന ഗറ്റേഫ - ഇന്റര്‍ മിലാന്‍ മത്സരത്തിനും കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കില്ല.

വൈറസ് ബാധയെ നേരിടാന്‍ അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചക്ക് ശേഷമായിരുന്നു പ്രഖ്യാപനം.

Tags:    

Similar News