കോവിഡ് 19; മരണസംഖ്യ ക്രമാതീതമായി ഉയരുന്നു, ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 133 പേര്‍
ഇതോടെ രാജ്യത്ത് മൊത്തം മരിച്ചവരുടെ എണ്ണം 366 ആയി. ഞായറാഴ്ച വരെ ഇറ്റലിയിൽ 7,375 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു
Update: 2020-03-09 01:12 GMT
ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 133 പേര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചതായി അധികൃതര്‍. ഇതോടെ രാജ്യത്ത് മൊത്തം മരിച്ചവരുടെ എണ്ണം 366 ആയി. ഞായറാഴ്ച വരെ ഇറ്റലിയിൽ 7,375 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു.
ഇറാനില്‍ ഇന്നലെയും 49 പുതിയ മരണങ്ങൾ ഇറാൻ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 194 ആയി. ലോകത്താകെ രോഗ ബാധിതരുടെ എണ്ണം 106,000 കവിഞ്ഞു. നിരവധി രാജ്യങ്ങളിൽ അവരുടെ ആദ്യ കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. ഏകദേശം 3,600 പേർ ലോകമാകെ രോഗം ബാധിച്ച് മരിച്ചു.