ആദ്യം കൈ നീട്ടി, പിന്നെ കൈകൂപ്പി ചാള്‍സ് രാജകുമാരന്‍; ഹസ്തദാനം ഒഴിവാക്കി ലോക നേതാക്കള്‍
വേദിയിലേക്ക് എത്തിയ ചാള്‍സ് രാജകുമാരന്‍ കാറില്‍ നിന്നിറങ്ങി ആദ്യം പതിവ് പോലെ കൈ നീട്ടിയെങ്കിലും പെട്ടെന്ന് കൈവലിച്ചു. പിന്നെ കൈകൂപ്പുകയായിരുന്നു.
കൊറോണ ഭീതിയില്‍ ഹസ്തദാനം ഒഴിവാക്കുകയാണ് ലോക നേതാക്കള്‍. ഹസ്തദാനം രോഗം പകരുന്നതിന് കാരണമാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന്‍ ലണ്ടനില്‍ നടന്ന ഒരു അവാര്‍ഡ് ഷോയില്‍ അതിഥികളെ സ്വാഗതം ചെയ്തത് കൈകള്‍ കൂപ്പിയായിരുന്നു.
വേദിയിലേക്ക് എത്തിയ ചാള്‍സ് രാജകുമാരന്‍ കാറില്‍ നിന്നിറങ്ങി ആദ്യം പതിവ് പോലെ കൈ നീട്ടിയെങ്കിലും പെട്ടെന്ന് കൈവലിച്ചു. പിന്നെ കൈകൂപ്പുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ജനങ്ങള്‍ ഹസ്തദാനം ഒഴിവാക്കണമെന്ന് യൂറോപ്യന്‍ പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
നേരത്തെ വൈറ്റ് ഹൗസിലെത്തിയ ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കറും ഡൊണാള്‍ഡ് ട്രംപും കൈകള്‍ കൂപ്പിയാണ് പരസ്പരം അഭിവാദ്യം ചെയ്തത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും സ്‌പെയിന്‍ രാജാവും രാജ്ഞിയുമായുള്ള കൂടിക്കാഴ്ചയിലും കൈകള്‍ കൂപ്പിയായിരുന്നു അഭിവാദ്യം.