ടോക്യോ ഒളിംപിക്സ് മാറ്റിവെക്കണമെന്ന് ട്രംപ്

ഒഴിഞ്ഞ സ്റ്റേഡിയങ്ങളില്‍ മല്‍സരം നടത്തുന്നതിനേക്കാള്‍ നല്ലത് അടുത്ത വര്‍ഷം നടത്തുന്നതാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.

Update: 2020-03-13 03:40 GMT
Advertising

ടോക്യോ ഒളിംപിക്സ് മാറ്റിവെക്കണമെന്ന് ട്രംപ്. ഒളിമ്പിക്സ് മാറ്റിവെക്കുന്നതിനെക്കുറിച്ച് പരസ്യമായി പ്രതികരിക്കുന്ന ആദ്യത്തെ വിദേശ നേതാവാണ് ട്രംപ്. ഒഴിഞ്ഞ സ്റ്റേഡിയങ്ങളില്‍ മല്‍സരം നടത്തുന്നതിനേക്കാള്‍ നല്ലത് അടുത്ത വര്‍ഷം നടത്തുന്നതാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ജപ്പാനിലെ ടോക്യോ ആണ് 2020 ഒളിമ്പിക്സിന് വേദിയാകുന്നത്. ലോകം ഇതുവരെ കാണാത്ത അതിനൂതന സാങ്കേതികവിദ്യയുടെ വിസ്മയാനുഭവമാകുമെന്നായിരുന്നു ടോക്യോ ഒളിമ്പിക്‌സിനെക്കുറിച്ച് ജപ്പാന്റെ വാഗ്ദാനം. 2020 ജൂലൈ 24 മുതല്‍ ഓഗസ്റ്റ് ഒമ്പതു വരെയാണ് മത്സരങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. 1964ല്‍ ആണ് ഇതിനു മുമ്പ് ഒളിമ്പിക്‌സിന് ടോക്യോ വേദിയായത്.

Tags:    

Similar News