അമേരിക്കയില്‍ അടിയന്തരാവസ്ഥ: വൈറസ് ബാധ തടയാന്‍ അതിര്‍ത്തി അടച്ച് രാജ്യങ്ങള്‍

ആഗോളതലത്തില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 5417 ല്‍ എത്തി.

Update: 2020-03-14 01:38 GMT

ആഗോളതലത്തില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 5417 ല്‍ എത്തി. ഇറ്റലിയില്‍ ഇന്നലെ മാത്രം 250 പേരാണ് മരിച്ചത്. അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈറസ് ബാധ തടയാന്‍ അതിര്‍ത്തി അടക്കുന്ന നടപടികള്‍ വിവിധ രാജ്യങ്ങള്‍ തുടരുകയാണ്.

ലോകത്ത് ആകെ 5408 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. ചൈനയില്‍ മരണസംഖ്യ 3177 ആയി. സ്പെയിനിലും ഇറ്റലിയിലും അതിവേഗത്തിലാണ് മരണസംഖ്യ ഉയരുന്നത്. സ്പെയിനില്‍ രണ്ട് ദിവസത്തിനുള്ളില്‍ 133 പേരാണ് മരിച്ചത്. ഇറ്റലിയില്‍ ഇന്നലെ മാത്രം 250 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 137 രാജ്യങ്ങളിലായി ഒരുലക്ഷത്തി നാല്‍പതിനായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Advertising
Advertising

വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രോഗ പ്രതിരോധത്തിനായി 5000 കോടി ഡോളറിന്റെ പദ്ധതികള്‍ നടപ്പിലാക്കാനാണ് അമേരിക്ക ഉദ്ദശിക്കുന്നതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

യൂറോപ്പ് കോവിഡ് 19ന്റെ വ്യാപനത്തിന്റെ കേന്ദ്രമായി മാറുന്നുവെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. ചൈനയേക്കാള്‍ ദൈനംദിന വ്യാപന തോത് യൂറോപ്യന്‍ രാജ്യങ്ങളില്‍ കൂടുതലാണെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ തെദ്രോസ്‌ അധാനം ഗെബ്രെിയേസസ്‌ പറഞ്ഞു.

വൈറസ് ബാധ തടയാന്‍ ഡെന്‍മാര്‍ക്ക് വിദേശികള്‍ക്ക് പൂര്‍ണമായി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പോളണ്ടും നാളെ മുതല്‍ വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും.

Tags:    

Similar News