ട്രംപിന് കോവിഡ് 19 ഇല്ല; പരിശോധന ഫലം നെഗറ്റീവ്
വൈറ്റ് ഹൗസാണ് ട്രംപിന്‍റെ പരിശോധന ഫലം നെഗറ്റീവാണെന്ന് അറിയിച്ചത്, കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡൊണാള്‍ഡ് ട്രംപിനെ പരിശോധനയ്ക്ക് വിധേയനാക്കിയത്
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് കൊവിഡ് 19 ഇല്ലെന്ന് പരിശോധന ഫലം. വൈറ്റ് ഹൗസാണ് ട്രംപിന്‍റെ പരിശോധന ഫലം നെഗറ്റീവാണെന്ന് അറിയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡൊണാള്‍ഡ് ട്രംപിനെ പരിശോധനക്ക് വിധേയനാക്കിയത്.
കഴിഞ്ഞ ദിവസം പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലെ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ബ്രസീലിയൻ ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രംപ് പരിശോധനയ്ക്ക് വിധേയനായത്. വൈറ്റ് ഹൗസിലെ ഡോക്ടർമാരാണ് പരിശോധനക്ക് നിര്‍ദ്ദേശം നല്‍കിയത്.
വൈറസ് ബാധ സംശയിച്ച് ട്രംപിന്‍റെ മകൾ ഇവാൻകയും നിരീക്ഷണത്തിലാണ്. കോവിഡ് സ്ഥിരീകരിച്ച ആളുകളുമായി അടുത്തിടപഴകിയ സാഹചര്യത്തിലാണ് ഇവാൻകാ ട്രംപ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കോവിഡ് 19 സ്ഥിരീകരിച്ച ഓസ്ട്രേലിയൻ മന്ത്രിയുമായി കഴിഞ്ഞാഴ്ച ഇവാൻക കൂടിക്കാഴ്ച നടത്തിയിരുന്നു.