കോവിഡ് 19 ജൈവായുധമല്ലെന്ന് പഠനം
മറ്റു കൊറോണ വൈറസുകളുടെ ജനിതക വിവരങ്ങള്‍ പരിശോധിച്ചാണ് കോവിഡ് 19ന് കാരണമാകുന്ന SARS-CoV-2 മനുഷ്യനിര്‍മ്മിതമല്ലെന്ന തീര്‍പ്പില്‍ ഗവേഷകര്‍ എത്തിയിരിക്കുന്നത്....
ചൈനീസ് ലബോറട്ടറിയില്‍ നിന്നും പുറത്തുവന്ന രോഗാണുവാണ് കോവിഡ് 19ന് പിന്നില്‍, അമേരിക്ക ചൈനക്കുമേല്‍ പ്രയോഗിച്ച ജൈവായുധമാണ് കോവിഡ് 19 എന്നിങ്ങനെ പലതരം ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തെറ്റാണെന്നും മനുഷ്യനല്ല പ്രകൃതിയിലുണ്ടായ ജനിതക മാറ്റങ്ങള്‍ക്കൊടുവിലാണ് കോവിഡ് 19 രോഗം ഉണ്ടായതെന്നും വ്യക്തമാക്കുന്ന പഠനം പുറത്തുവന്നിരിക്കുന്നു. നാച്ചുര്‍ മെഡിസിന്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മറ്റു കൊറോണ വൈറസുകളുടെ ജനിതക വിവരങ്ങള്‍ പരിശോധിച്ചാണ് കോവിഡ് 19ന് കാരണമാകുന്ന SARS-CoV-2 മനുഷ്യനിര്‍മ്മിതമല്ലെന്ന തീര്‍പ്പില്‍ ഗവേഷകര്‍ എത്തിയിരിക്കുന്നത്. കൊറോണ വൈറസുകള്‍ ജലദോഷം മാത്രമല്ല സാര്‍സ്, മെര്‍സ് തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്ക് വരെ കാരണമാകാറുണ്ട്.
ये à¤à¥€ पà¥�ें- പ്രത്യേക രക്തഗ്രൂപ്പുകാരെ കൊറോണ വേഗം പിടികൂടുമോ?
കോവിഡ് 19 രോഗവ്യാപനം റിപ്പോര്‍ട്ടു ചെയ്തതിന് പിന്നാലെ ചൈന തന്നെ SARS Cov2 വൈറസിന്റെ ജനിതകഘടന പുറത്തുവിട്ടിരുന്നു. ഈ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ആന്‍ഡേഴ്‌സണും സംഘവും പഠനം നടത്തിയത്.
മനുഷ്യരുടെ ശരീരത്തില്‍ പറ്റിപിടിച്ചിരിക്കാന്‍ കൊറോണ വൈറസിനെ സഹായിക്കുന്നത് അവക്ക് ചുറ്റുമുള്ള മുനയുള്ള ഈ ഭാഗമാണ്. മനുഷ്യ ശരീരത്തിലേക്ക് രോഗം പടര്‍ത്താന്‍ സഹായിക്കുന്ന രീതിയിലേക്ക് SARS Cov2നെ മാറ്റിയത് പ്രകൃത്യാ ഉള്ള ജനിതക മാറ്റങ്ങളാണെന്നാണ് ഗവേഷക സംഘത്തിന്റെ കണ്ടെത്തല്‍.
പരീക്ഷണശാലകളില്‍ ജെവായുധങ്ങള്‍ രോഗകാരിയായ വൈറസിനെ പ്രധാനഭാഗമാക്കി വെച്ചായിരിക്കും നിര്‍മ്മിക്കുക. എന്നാല്‍ കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിന്റെ പ്രധാനഭാഗം നിലവില്‍ മനുഷ്യരില്‍ കണ്ടുവരുന്ന കൊറോണ വൈറസുകളില്‍ നിന്നും വ്യത്യസ്തമാണ്. മാത്രമല്ല അവക്ക് വവ്വാലുകളില്‍ കണ്ടുവരുന്ന കൊറോണ വൈറസുകളുമായാണ് ജനിതകസാമ്യമുള്ളത്.
ये à¤à¥€ पà¥�ें- സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
ഇതോടെ SARS Cov2 മനുഷ്യരിലെത്തിയത് രണ്ട് വഴിയാകാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒന്ന് വവ്വാല്‍ അടക്കമുള്ള ഏതെങ്കിലും ജീവികളില്‍ നിന്നും അപകടകാരിയായ വൈറസ് നേരിട്ട് മനുഷ്യരിലേക്ക് എത്തി. അല്ലെങ്കില്‍ അത്രമേല്‍ അപകടകാരിയല്ലാത്ത വൈറസ് മനുഷ്യരിലെത്തുകയും കാലാന്തരത്തില്‍ ജനിതക മാറ്റത്തിലൂടെ SARS Cov2 എന്ന അപകടകാരിയായ വൈറസായി മാറുകയും ചെയ്തു.