കൊറോണ; ചൈനയുടെ പോരാട്ടം മറ്റു ലോകരാജ്യങ്ങൾക്കു പ്രതീക്ഷ നൽകുന്നതാണെന്ന് ലോകാരോഗ്യസംഘടന
കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ പുതിയ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല
കൊറോണ വൈറസിനെതിരായ ചൈനയുടെ പോരാട്ടം മറ്റു ലോകരാജ്യങ്ങൾക്കു പ്രതീക്ഷ നൽകുന്നതാണെന്ന് ലോകാരോഗ്യസംഘടനാ തലവൻ ടെഡ്രോസ് അദാനം ഗബ്രിയേസസ്. ബെയ്ജിംഗിന്റെ തന്ത്രം മറ്റ് രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങൾക്ക് പിന്തുടരാൻ കഴിയുമോയെന്ന് ചോദ്യം ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ പുതിയ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത് ശ്രദ്ധേയമായ ഒരു വഴിത്തിരിവാണെന്നും ഗബ്രിയേസസ് കൂട്ടിച്ചേർത്തു. ചൈനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 39 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഒൻപത് പേർ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ 3,270 പേർ കൊറോണ ബാധിച്ച് ചൈനയിൽ മരിച്ചു.