ചാള്‍സ് രാജകുമാരന് കോവിഡ് 19 സ്ഥിരീകരിച്ചു
ആരോഗ്യനില തൃപ്തികരമാണെന്നും ഐസലോഷനിലാണെന്നും ക്ലാരന്‍സ് ഹൌസ് വ്യക്തമാക്കി
ബ്രിട്ടീഷ് രാജകുടുബാംഗം ചാള്‍സ് രാജകുമാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. 71കാരനായ ചാള്‍സിന് കൊറോണ ബാധിച്ചതായി ഇന്ന് രാവിലെയാണ് ക്ലാരന്‍സ് ഹൌസ് വ്യക്തമാക്കിയത്.
അടുത്ത കിരീടാവകാശിയായ ചാള്‍സിന് കൊറോണ വൈറസിന്റെ ലക്ഷണങ്ങളുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഐസലോഷനിലാണെന്നും ക്ലാരന്‍സ് ഹൌസ് വ്യക്തമാക്കി. രാജകുമാരന്റെ ഭാര്യ കാമിലയും സ്കോട്ട്ലാന്‍ഡിലെ വസതിയില്‍ സ്വയം ഐസലോഷനില്‍ പ്രവേശിച്ചു. കഴിഞ്ഞ ആഴ്ചകളില്‍ ചാള്‍സ് രാജകുമാരന്‍ കുറെയധികം പൊതുചടങ്ങുകളില്‍ പങ്കെടുത്തതിനാല്‍ വൈറസ് എവിടെ നിന്നാണ് പിടിപെട്ടതെന്ന് അറിയാന്‍ സാധിക്കില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എലിസബത്ത് രാജ്ഞി കഴിഞ്ഞാലുള്ള ബ്രിട്ടന്റെ അടുത്ത കിരീടാവകാശിയാണ് ചാള്‍സ് രാജകുമാരന്‍. മുഴുവൻ പേര് ചാൾസ് ഫിലിപ് ആർതർ ജോർജ് എന്നാണ്.