ലോകത്ത് കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 18,906 ആയി; അമേരിക്കയില്‍ വൈറസ് അതിവേഗം പടരുന്നു

Update: 2020-03-25 09:04 GMT

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18,906 ആയി. നാലരലക്ഷത്തോളമാണ് ആകെ രോഗികള്‍. ഇറ്റലിക്കു പിന്നാലെ സ്പെയിനിലും ക്രമാതീതമായ മരണം റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്ന അമേരിക്ക രോഗവ്യാപന കേന്ദ്രമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി.

അത്യന്തം ദുരിതപൂര്‍ണമായ ഘട്ടത്തിലാണ് ഇറ്റലി. രോഗികളുടെ എണ്ണം എഴുപതിനായിരത്തിനടുത്തെത്തി. ഇത് ആശുപത്രികളിലെത്തി പരിശോധിച്ചവരുടെ കണക്ക് മാത്രമാണ്. ഗുരുതര രോഗ ബാധിതരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നുള്ളൂ. സ്പെയിന്‍ ഇറ്റലിയുടേ അതെ അവസ്ഥയിലെത്തുകയാണ്. ഇന്നലെ മാത്രം 680 മരണം. ആകെ മരണം മുവായിരത്തിനടുത്തെത്തി. 5000 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സ്പെയിനില്‍ രോഗം ബാധിച്ചു.

Advertising
Advertising

Full View

അമേരിക്കയാകും രോഗ വ്യാപനത്തിന്റെ അടുത്ത കേന്ദ്രമെന്ന് ലോകരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുന്നു. ചൈനക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതല്‍ രോഗികള്‍ അമേരിക്കയിലാണ്. ഇന്നലെ മാത്രം 9200 പേര്‍ യു.എസില്‍ രോഗബാധിരായി. 784 പേര്‍ മരിച്ചു. കോവിഡിനെ പ്രതിരോധിക്കാന്‍ 2 ട്രില്യന്‍ ഡോളര്‍ അമേരിക്ക പ്രഖ്യാപിച്ചു.

ദക്ഷിണകൊറിയയില്‍ മരണം 126 ആയി, രോഗബാധിതര്‍ 9000 കടന്നു.ഫ്രാന്‍സ് , ജര്‍മനി, ഇറാന്‍, എന്നിവിടങ്ങളിലെല്ലാം മരണസംഖ്യ കൂടുകയാണ്.

Tags:    

Similar News