ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കോവിഡ്
ട്വിറ്റര്‍ അക്കൌണ്ടിലൂടെ ബോറിസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്
Update: 2020-03-27 11:40 GMT
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്റര്‍ അക്കൌണ്ടിലൂടെ ബോറിസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ബോറിസ് ജോണ്സണ് സ്വയം ഐസൊലേഷനിലായിരുന്നു. താൻ സ്വയം ഐസൊലേഷനിലാണെന്ന് ബോറിസ് ജോണ്സൻ ട്വീറ്റ് ചെയ്തു. കോവിഡിനെതിരായ സർക്കാർ പ്രവർത്തനങ്ങളെ വീഡിയോ കോണ്‍ഫറൻസ് വഴി നയിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.