ലോകം കൊറോണ ഭീതിയില്‍; ഉത്തര കൊറിയ ഒരു മാസത്തിനിടെ പരീക്ഷിച്ചത് ഒമ്പതാം മിസൈല്‍
ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാസത്തിനിടെ ഇത്രയധികം മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിക്കുന്നത്...
ലോകമാകെ കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയില്‍ കഴിയുമ്പോള്‍ ഇടവേളക്കുശേഷം മിസൈല്‍ പരീക്ഷണങ്ങള്‍ വന്‍തോതില്‍ പുനരാരംഭിച്ചിരിക്കുകയാണ് ഉത്തരകൊറിയ. ബാലിസ്റ്റിക് മിസൈലുകളെന്ന് സംശയിക്കുന്ന രണ്ട് മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചതായി ദക്ഷിണകൊറിയയും ജപ്പാനുമാണ് അറിയിച്ചത്. ഒരു മാസത്തിനിടെ ഒമ്പതാമത്തെ ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണമാണിത്.
രണ്ട് ഹ്രസ്വദൂര മിസൈലുകള്‍ ഉത്തരകൊറിയ ഞായറാഴ്ച്ച പരീക്ഷിച്ച വിവരം ദക്ഷിണകൊറിയന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫാണ് സ്ഥിരീകരിച്ചത്. 230 കിലോമീറ്റര്‍ ദൂരത്തേക്ക് പരമാവധി 30 കിലോമീറ്റര്‍ ഉയരത്തില്‍ മിസൈല്‍ സഞ്ചരിച്ചെന്നാണ് കണക്കാക്കപ്പെടുന്നത്. ലോകം അടിയന്തര സാഹചര്യം നേരിടുമ്പോള്‍ ഇത്തരം പ്രകോപനപരമായ മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തരകൊറിയ അവസാനിപ്പിക്കണമെന്നാണ് ദക്ഷിണകൊറിയന്‍ ആവശ്യം.
ये à¤à¥€ पà¥�ें- കൊറോണ പൊട്ടിപുറപ്പെട്ട വുഹാനിലെ ‘രോഗി 0’
ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് ജപ്പാന്‍ ആരോപിച്ചു. ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കുന്നതില്‍ നിന്നും യു.എന്‍ ഉത്തരകൊറിയയെ വിലക്കിയിട്ടുണ്ട്. ജപ്പാന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലല്ല മിസൈലുകള്‍ പതിച്ചതെന്നു പറഞ്ഞ ജപ്പാന്‍ ഉത്തരകൊറിയയുടെ ഇത്തരം പരീക്ഷണങ്ങള്‍ ലോകത്തിനാകെ ഭീഷണിയാണെന്നാണ് പ്രതികരിച്ചിരിക്കുന്നത്.
ഈ മാസം നാല് പരീക്ഷണങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഉത്തരകൊറിയ ഇതുവരെ പരീക്ഷിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാസത്തിനിടെ ഇത്രയധികം മിസൈലുകള്‍ അവര്‍ പരീക്ഷിക്കുന്നത്. അമേരിക്കന്‍ ഉപരോധത്തിനും കൊറോണ വൈറസ് വ്യാപനത്തിനും ഇടയിലും രാജ്യം സുരക്ഷിതമാണെന്ന് പൗരന്മാരെ ബോധ്യപ്പെടുത്താന്‍ കിം ജോങ് ഉന്നിന്റെ നീക്കമാണ് ഈ മിസൈല്‍ പരീക്ഷണങ്ങളെന്നും വിമര്‍ശം ഉയരുന്നുണ്ട്.