ലോകത്ത് ഒന്‍പത് ലക്ഷം കോവിഡ് ബാധിതര്‍; മരണം 47,000 കവിഞ്ഞു

ലോകത്ത് 1,94,260 പേര്‍ക്ക് കോവിഡ് ഭേദമായി.

Update: 2020-04-02 01:45 GMT

ലോകത്ത് കോവിഡ് മരണം നാല്‍പ്പത്തി ഏഴായിരം കടന്നു. അമേരിക്കയില്‍ ഇന്നലെ മാത്രം ആയിരത്തിലേറെ പേരാണ് മരിച്ചത്. സ്പെയിനിലും ഇറ്റലിയിലും മരണനിരക്ക് ഭീതിതമായ തോതില്‍ ഉയരുകയാണ്. ലോകത്ത് 9,35,581 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 47,222 പേര്‍ രോഗം ബാധിച്ചു മരിച്ചു.

1040 ലേറെ പേരാണ് അമേരിക്കയില്‍ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം അയ്യായിരത്തി ഒരുനൂറിനടുത്തെത്തി. രോഗികള്‍ രണ്ട് ലക്ഷത്തി പതിനയ്യായിരത്തിനടുത്ത്. രോഗികളുടെ എണ്ണവും മരണനിരക്കും ഭീതിതമായ തോതിലാണ് യു.എസില്‍ കൂടുന്നത്.

സ്പെയിനില്‍ 923 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം ഒന്‍പതിനായിരത്തി നാനൂറിനടുത്തെത്തി. ഇറ്റലിയില്‍ ഇന്നലെ മാത്രം 727 മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ മരണം 9400 നടുത്തെത്തി. അതേസമയം ചൈനയില്‍ നിന്ന് ആശ്വാസം പകരുന്ന വാര്‍ത്തയാണുള്ളത്, രാജ്യത്ത് ഇന്നലെ കോവിഡ് മരണമില്ല. 1,94,260 പേര്‍ ഇതുവരെയായി ലോകത്ത് രോഗമുക്തി നേടിയിട്ടുണ്ട്.

Tags:    

Similar News