അമേരിക്കയില്‍ നാലില്‍ മൂന്ന് പേരും ഏതെങ്കിലും തരത്തിലുള്ള ലോക്ക്ഡൌണിലെന്ന് റിപ്പോര്‍ട്ട്

10,000 ത്തോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കപ്പെടുകയും 914 പേര്‍ മരിക്കുകയും ചെയ്ത ന്യൂയോര്‍ക്കില്‍ ഇതുവരെ ലോക്ക്ഡൌണ് പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്

Update: 2020-04-01 04:56 GMT

കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന അമേരിക്കയില്‍ നാലില്‍ മൂന്ന് പേരും ഏതെങ്കിലും തരത്തിലുള്ള ലോക്ക്ഡൌണിലെന്ന് റിപ്പോര്‍ട്ട്. 50 സ്റ്റേറ്റുകളില്‍ 32 എണ്ണത്തില്‍ മാത്രം സമ്പര്‍ക്കവിലക്ക് പ്രഖ്യാപിക്കപ്പെട്ടപ്പോഴാണ് ഈ സ്ഥിതി. അതേസമയം രോഗബാധിതരെ ചികിത്സിക്കുന്നതിനുള്ള സംവിധാനങ്ങള്‍ മിക്ക സ്റ്റേറ്റുകളിലും അപര്യാപ്തമാണ്.

അമേരിക്കയില്‍ ഏകദേശം 24.50 കോടി ജനങ്ങള്‍ നിലവില്‍ ലോക്ക്ഡൌണിലാണെന്നാണ് കണക്ക്. മറ്റുള്ളവരാകട്ടെ പുറം ലോകവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ട നിലയിലും. ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കപ്പെടാത്ത സ്റ്റേറ്റുകളില്‍ ജനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങളുടെ സാമ്പത്തിക ആഘാതം ഇതിനോടകം അമേരിക്കയെ ബാധിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ബാങ്കിന്റെ കണക്കുകള്‍ പ്രകാരം 4.7 കോടി പേര്‍ വരും മാസങ്ങളില്‍ തൊഴില്‍ രഹിതരാകും.

Advertising
Advertising

മേരിലാന്‍ഡ്, വിര്‍ജീനിയ, അരിസോണ, ടെന്നസീ എന്നീ സ്റ്റേറ്റുകളിലാണ് ഒടുവില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കപ്പെട്ടത്. അതേസമയം 10,000 ത്തോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കപ്പെടുകയും 914 പേര്‍ മരിക്കുകയും ചെയ്ത ന്യൂയോര്‍ക്കില്‍ ഇതുവരെ ലോക്ക്ഡൌണ് പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ന്യൂയോര്‍ക്കില്‍ 20,000 രോഗികളെ കിടത്തി ചികിത്സിക്കാന്‍ ഉണ്ടായിരുന്ന സൌകര്യം ഇപ്പോള്‍ 89000 ബെഡ്ഡുകളായി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ടെസ്റ്റിങ് കിറ്റുകളുടെ അപര്യാപ്തതകള്‍ സംബന്ധിച്ച് പല സ്റ്റേറ്റുകളില്‍ നിന്നും പരാതികള്‍ ഉയരുന്നുണ്ട്.

Tags:    

Similar News