വരാനിരിക്കുന്നത് വേദനയുടെ രണ്ടാഴ്ച്ച, തുറന്നുപറഞ്ഞ് ട്രംപ്

കോവിഡ് 19നെതിരെ അമേരിക്ക നടപടികള്‍ ശക്തമാക്കിയാല്‍ പോലും ഒരു ലക്ഷത്തിലേറെ മരണങ്ങള്‍ സംഭവിക്കാമെന്ന മുന്നറിയിപ്പുകളുണ്ട്...

Update: 2020-04-01 06:18 GMT

വരാനിരിക്കുന്നത് വളരെ ദുഷ്‌കരമായ ദിവസങ്ങളെന്ന് തുറന്നുപറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൊവ്വാഴ്ച്ച മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു അമേരിക്ക നേരിടുന്ന കോവിഡ് പ്രതിസന്ധിയുടെ ആഴം ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. 1.75 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ള അമേരിക്ക മരണത്തിന്റെ കാര്യത്തില്‍ ഇറ്റലിക്കും സ്‌പെയിനും പിന്നിലാണുള്ളത്. 3400ലേറെ പേര്‍ക്കാണ് കോവിഡ് ബാധിച്ച് അമേരിക്കയില്‍ ഇതുവരെ ജീവന്‍ നഷ്ടമായിരിക്കുന്നത്.

അമേരിക്കക്ക് വരാനിരിക്കുന്നത് അത്യന്തം വേദനാജനകമായ ആഴ്ച്ചകളാണെന്നാണ് പ്രസിഡന്റ് ട്രംപ് ചൊവ്വാഴ്ച്ച പറഞ്ഞത്. ഏപ്രില്‍ മധ്യത്തോടെ മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. കോവിഡിനെ തുടര്‍ന്ന് 24 മണിക്കൂറിനകം 865 അമേരിക്കക്കാര്‍ക്ക് ജീവന്‍ നഷ്ടമായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

Advertising
Advertising

ये भी पà¥�ें- അമേരിക്കയിൽ കൊറോണ മരണം ഒരു ലക്ഷത്തിൽ ഒതുക്കാനായാൽ അത് തന്റെ നേട്ടമെന്ന് ട്രംപ് 

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ ഈസ്റ്ററിന് (ഏപ്രില്‍ 12) മുമ്പ് പൂര്‍വ്വസ്ഥിതിയിലാകുമെന്ന പ്രതീക്ഷയായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് ട്രംപ് പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും അമേരിക്കയില്‍ മാത്രം മരണസംഖ്യ ലക്ഷങ്ങളിലാകാമെന്ന ആശങ്ക അദ്ദേഹത്തിന് പങ്കുവെക്കേണ്ടി വന്നു.

കോവിഡ് 19നെതിരെ അമേരിക്ക ഇനി ലോക്ഡൗണ്‍ അടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയാല്‍ പോലും ഒരു ലക്ഷത്തിനും 2.40 ലക്ഷത്തിനും ഇടയില്‍ അമേരിക്കക്കാര്‍ മരിക്കുമെന്നാണ് ഡോ. ആന്റണി ഫോസി പറഞ്ഞത്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ ഡയറക്ടറാണ് അദ്ദേഹം. പ്രത്യേകിച്ച് നടപടികളൊന്നും സ്വീകരിച്ചില്ലെങ്കില്‍ മരണസംഖ്യ 20 ലക്ഷം കവിയുമെന്ന ഭീതിയും ഡോ. ആന്റണി ഫോസി പങ്കുവെച്ചിരുന്നു.

നേരത്തെ ഫ്ളുവിനോടാണ് കൊറോണ വൈറസിനെ ട്രംപ് താരതമ്യപ്പെടുത്തിയിരുന്നത്. ആയിരങ്ങള്‍ ഓരോ സീസണിലും ഫ്ളു വന്ന് മരിക്കാറുണ്ടെന്ന് കരുതി രാജ്യം അടച്ചിടാനാവില്ലെന്നും ദിവസങ്ങള്‍ക്ക് മുമ്പ് ട്രംപ് പറഞ്ഞിരുന്നു. ആ അഭിപ്രായവും ട്രംപ് തിരുത്തി. 'നിരവധി പേര്‍ ഇത് ഫ്ളു പോലെയാണെന്നാണ് പറയുന്നത്. എന്നാല്‍ കോവിഡ് ഫ്ളു അല്ല. അതിനേക്കാള്‍ വളരെ മാരകമാണ്' എന്നാണ് ട്രംപിന്റെ പുതിയ അഭിപ്രായം. അമേരിക്ക ലോക്ഡൗണില്‍ തുടരുന്ന ഏപ്രില്‍ 30 വരെ താന്‍ വൈറ്റ് ഹൗസില്‍ തന്നെയായിരിക്കുമെന്നും ട്രംപ് അറിയിക്കുന്നുണ്ട്.

ये भी पà¥�ें- ലോകത്ത് എട്ടര ലക്ഷം കോവിഡ് ബാധിതര്‍; മരണം 42,700 കവിഞ്ഞു

എന്തെങ്കിലും മാന്ത്രിക വെടിയുണ്ടകളോ സൂപ്പര്‍ വാക്‌സിനുകളോ ഫലപ്രദമായ ചികിത്സകളോ ഒന്നും കോവിഡിനെതിരെ നിലവിലില്ലെന്നാണ് വൈറ്റ് ഹൗസ് കൊറോണ വൈറസ് കോര്‍ഡിനേറ്റര്‍ ഡെബോര്‍ഹ് ബിര്‍ക്‌സ് തുറന്നു സമ്മതിച്ചത്. അടുത്ത മുപ്പത് ദിവസത്തെ ജനങ്ങളുടെ പെരുമാറ്റവും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കലുമായിരിക്കും അമേരിക്കയുടെ ഭാവി തീരുമാനിക്കുകയെന്നും ബിര്‍ക്‌സ് തുറന്നു പറയുന്നു.

Tags:    

Similar News