റിപ്പോർട്ടിങ്ങിനിടയ്ക്ക് അച്ഛന്റെ അപ്രതീക്ഷിത എൻട്രി; വൈറലായി ഒരു വർക്ക് ഫ്രം ഹോം വീഡിയോ
റിപ്പോർട്ടിങ്ങിനിടയ്ക്ക് അച്ഛന്റെ അപ്രതീക്ഷിത എൻട്രി- വൈറലായി ഒരു വർക്ക് ഫ്രം ഹോം വീഡിയോ
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മിക്ക രാജ്യങ്ങളും ലോക് ഡൌണിലാണ്. വൈറസിനെ എങ്ങിനെയെങ്കിലും പിടിച്ചുകെട്ടുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യഅകലം പാലിക്കുകയാണ് ലോക് ഡൌണിലൂടെ അകലം. ലോക് ഡൌണില്‍ പല സ്ഥാപനങ്ങളും വര്‍ക്ക് ഫ്രം ഹോം എന്ന രീതിയാണ് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. അതായത് വീട്ടിലിരുന്നുകൊണ്ട് കമ്പനിക്ക് വേണ്ടി ജോലി ചെയ്യുക. മിക്ക സ്ഥാപനങ്ങളും അതിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതെ ഈ രീതി മുന്നോട്ടുകൊണ്ടുപോകുന്നതുണ്ട്. പക്ഷെ ഇതിനിടയില്‍ ചില രസകരമായി മുഹൂര്‍ത്തങ്ങള്‍ക്കും ഈ വര്‍ക്ക് ഫ്രം ഹോം സാക്ഷ്യം വഹിക്കാറുണ്ട്.
ലൈവിലും വാര്‍ത്താ വായനക്കിടയിലുമെല്ലാം കുടുംബാംഗങ്ങളുടെ ഇടപെടല്‍ പലപ്പോഴും ചിരിപടര്‍ത്താറുണ്ട്. ഈയിടെ അമേരിക്കയിലെ ഫ്ലോറിഡയില്‍ ഇത്തരത്തിലൊരു സംഭവമുണ്ടായി. യു.എസ് സണ്‍കോസ്റ്റ് ന്യൂസ് നെറ്റ്‍വര്‍ക്കിന്റെ റിപ്പോര്‍ട്ടറാണ് ജെസ്സിക്ക ലാംഗ് എന്ന യുവതി. കോവിഡിനെ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോമിലാണ് ജെസീക്ക. വീട്ടിലെ അടുക്കളയില്‍ ഫ്ലോറിഡയിലെ കൊറോണ വൈറസിന്റെ പൊട്ടിപ്പുറപ്പെടലിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
അമ്മയാണ് വീഡിയോ എടുത്തുകൊണ്ടിരുന്നത്. എന്നാല്‍ ഇതിനിടയില്‍ ഇതൊന്നുമറിയാത്ത അച്ഛന്‍ ടീ ഷര്‍ട്ടും ധരിച്ചുകൊണ്ട് ഫ്രയിമിലേക്ക് കയറി വരികയായിരുന്നു.
അച്ഛനെ കണ്ട ജെസിക്ക ഡാഡി എന്ന് വിളിച്ചുകൊണ്ട് ഒച്ചയെടുത്തു. ജസീക്ക തന്നെയാണ് ഈ രസകരമായ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പെട്ടെന്ന് തന്നെ വീഡിയോ വൈറലാവുകയും ചെയ്തു. ഈ വീഡിയോ വീണ്ടും വീണ്ടും കാണാന്‍ തോന്നുന്നുവെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.