ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലധികം; മരണ സംഖ്യ അരലക്ഷം കടന്നു
രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം പിന്നിട്ടു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗബാധിതര്‍
ലോകത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലധികമായി. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം പിന്നിട്ടു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗബാധിതര്‍. ഫ്രാന്‍സില്‍ ആയിരത്തിലധികം ആളുകളാണ് 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ച് മരിച്ചത്.
ലോകത്ത് പത്തു ലക്ഷത്തി പതിമൂവായിരത്തിലധികം ആളുകള്‍ക്കാണ് ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് . ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ള അമേരിക്കയില്‍ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടര ലക്ഷത്തിനടുത്തെത്തി. അമേരിക്കയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 5000 കടന്നു . കൊറോണ വൈറസ് ബാധയില്‍ ഞെരിഞ്ഞമരുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ അവസ്ഥ ദയനീയമായി തുടരുകയാണ് . ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ 1355 പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത് . ഫ്രാന്‍സിലെ ഒരു ദിവസത്തെ ഏറ്റവും വലിയ മരണനിരക്കാണിത്. രാജ്യത്ത് മരണം അയ്യായിരം കടന്നു .
കോവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ഇറ്റലിയില്‍ മരണ സംഖ്യ പതിമൂവായിരം കടന്നു. 13915പേരാണ് ഇതുവരെ ഇറ്റലിയില്‍ രോഗം ബാധിച്ച് മരിച്ചത്. സ്പെയിന്‍, യു.കെ എന്നീ രാജ്യങ്ങളിലും മരണസംഖ്യ ദിനംപ്രതി ഉയരുകയാണ്. സ്പെയ്നില്‍ മരണ സംഖ്യ പതിനായിരം കടന്നു . രണ്ട് ലക്ഷത്തി പന്ത്രണ്ടായിരത്തിലധികം ആളുകള്‍ ഇതുവരെ കോവിഡ് രോഗത്തില്‍ നിന്നും മുക്തരായി.