ചൈനക്ക് ആശ്വസിക്കാനായിട്ടില്ല; കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

ശനിയാഴ്ച 30 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

Update: 2020-04-05 10:23 GMT

ഒരു കൊടുങ്കാറ്റിന് ശേഷം ചൈന ശാന്തമാവുകയാണെന്നാണ് ലോകം കരുതിയിരുന്നത്. എന്നാല്‍ കോവിഡ് 19 എന്ന മഹാമാരിയുടെ പൊട്ടിപ്പുറപ്പെടലിനും വ്യാപനത്തിനും ശേഷം അടങ്ങിയ ചൈനയില്‍ വീണ്ടും കൊറോണ കേസുകള്‍ വര്‍‌ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച 30 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതില്‍ 25 പേര്‍ വിദേശത്ത് നിന്നെത്തിയവരാണെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. തെക്കന്‍ തീരദേശ പ്രവിശ്യയായ ഗുവാങ്ഡോങില്‍ നിന്നാണ് 5 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമെന്ന് വിശേഷിപ്പിക്കുന്ന ചൈനയില്‍ 81,669 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 3,329 പേരാണ് രോഗം ബാധിച്ച് മരിച്ചത്.എന്നാല്‍ ഈ കണക്കുകള്‍ ഒന്നും ശരിയല്ലെന്ന് അമേരിക്ക ആരോപിച്ചിരുന്നു.

അതേസമയം മറ്റ് രാജ്യങ്ങള്‍ ലോക് ഡൌണ്‍ പോലുള്ള കടുത്ത നടപടികളിലൂടെ കടന്നുപോകുമ്പോള്‍ ചൈന സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയാണെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റസ്റ്റോറന്റുകളും ബാറുകളും മാളുകളുമെല്ലാം തുറന്നിട്ടുണ്ട്. പ്രധാന നഗരങ്ങളിലെല്ലാം ഗതാഗതവും പുനസ്ഥാപിച്ചിട്ടുണ്ട്. ചൈനയിലെ കുപ്രസിദ്ധമായ വെറ്റ് മാര്‍ക്കറ്റ് തുറന്നതും വാര്‍ത്തയായിരുന്നു.കോവിഡ് ഏറ്റവും നാശം വിതച്ച വുഹാനിലും ഹുബൈ പ്രവിശ്യയിലും ലോക് ഡൌണ്‍ ഈ മാസം 8 വരെ നീട്ടിയിട്ടുണ്ട്.

Tags:    

Similar News