അമേരിക്കക്ക് കൂടുതല്‍ കഠിനമായ ആഴ്ച്ചകളാണ് വരാനിരിക്കുന്നതെന്ന മുന്നറിയിപ്പുമായി ട്രംപ്
കോവിഡ് പ്രതിരോധത്തിന് വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത മലേറിയക്കെതിരായ മരുന്ന് ഉപയോഗിക്കാമെന്ന് ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു...
അമേരിക്കയില്‍ കോവിഡ് മരണങ്ങള്‍ റെക്കോഡ് ഭേദിച്ച് കുതിച്ചുയരുന്നതിനിടെ രാജ്യത്തിന് അത്യന്തം കഠിനമായ ആഴ്ചകളാണ് വരാനിരിക്കുന്നതെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്ത് സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരേണ്ടി വരുന്നതിലെ അനിഷ്ടം പ്രകടിപ്പിക്കാനും എത്രയും വേഗം നിയന്ത്രണങ്ങള്‍ നീക്കുമെന്നും സമ്പദ് വ്യവസ്ഥ സജീമാക്കുമെന്നും പറയാനും അമേരിക്കന്‍ പ്രസിഡന്റ് മറന്നില്ല.
'മരണങ്ങളുണ്ടാകും, നിര്‍ഭാഗ്യവശാല്‍ ധാരാളം മരണങ്ങള്‍ ഉണ്ടാകും' എന്നാണ് രാജ്യത്തെ കോവിഡ് സാഹചര്യം വിശദീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ട്രംപ് പറഞ്ഞത്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന് പുറമേ വൈറസ് ടാസ്‌ക് ഫോഴ്‌സ് കോര്‍ഡിനേറ്റര്‍ ഡോ. ഡിബോര്‍ ബിര്‍ക്‌സ്, സര്‍ക്കാരിന്റെ പകര്‍ച്ചരോഗ വിദഗ്ധന്‍ ഡോ. ആന്‍ണി ഫൗസി എന്നിവരും പരസ്പരം അകലം പാലിച്ചുകൊണ്ട് ട്രംപിനൊപ്പമുണ്ടായിരുന്നു.
ये à¤à¥€ पà¥�ें- ഡോണള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ച മരുന്ന് കഴിച്ച് സ്വയം ചികിത്സ നടത്തിയ ഒരാള്‍ മരിച്ചു
മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോസൈക്ലോറോക്വിന്‍ എന്ന മരുന്ന് കോവിഡിനെതിരായ പ്രതിരോധത്തില്‍ ഉപയോഗിക്കാമെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഇപ്പോഴും കാര്യമായ പഠനങ്ങള്‍ നടത്തുകയോ വൈദ്യശാസ്ത്രം കൊറോണക്കെതിരെ നിര്‍ദേശിക്കുകയോ ചെയ്യാത്ത ഈ മരുന്ന് നേരത്തെയും ട്രംപ് നിര്‍ദേശിച്ചിരുന്നു. മലേറിയക്കെതിരായ മരുന്ന് നല്‍കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയും ട്രംപ് പറഞ്ഞിരുന്നു. നിലവില്‍ ഈ മരുന്നിന് ഇന്ത്യ ഏര്‍പ്പെടുത്തിയിട്ടുള്ള കയറ്റുമതി വിലക്കില്‍ ഇളവു നല്‍കണമെന്നായിരുന്നു ട്രംപ് ആവശ്യപ്പെട്ടത്.
കോവിഡ് ബാധിച്ച് അമേരിക്കയില്‍ ഇതുവരെ 8449 പേര്‍ മരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെയാണ് 1224 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിലും കഠിനമായ ദിവസങ്ങളാണ് മുന്നിലുള്ളതെന്നാണ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്. ഇതിനിടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടക്കുകയും ചെയ്തു. ന്യൂയോര്‍ക്കില്‍ മാത്രം 3500 പേര്‍ മരിച്ചിട്ടുണ്ട്. മുന്‍ പരിചയമില്ലാത്ത യുദ്ധത്തിനാണ് ന്യൂയോര്‍ക്കിലേക്ക് ആരോഗ്യപ്രവര്‍ത്തകരും സൈനികരും പോകുന്നതെന്നായിരുന്നു ഇതേക്കുറിച്ച് ട്രംപ് പറഞ്ഞതത്.