രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് ഫ്രാൻസ് നീങ്ങുകയാണെന്ന് ധനമന്ത്രി ബ്രൂണോ ലെ മെയർ

ഞെട്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Update: 2020-04-06 15:30 GMT

രണ്ടാം ലോകമഹായുദ്ധകാലത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് ഫ്രാന്‍സ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലെ മെയര്‍.

2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം 2009ലാണ് ഫ്രാന്‍സിലെ ഏറ്റവും മോശം വളര്‍ച്ച(2.2 ശതമാനം) രേഖപ്പെടുത്തിയത്. സ്വഭാവികമായും ഈ വര്‍ഷം ഞങ്ങള്‍ ഈ 2.2 ശതമാനത്തിന് അപ്പുറത്തായിരിക്കും..ലെ മെയര്‍ സെനറ്റ് പാനലിനോട് പറഞ്ഞു. ഞെട്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊറോണയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 17മുതലാണ് രാജ്യവ്യാപകമായി ലോക് ഡൌണ്‍ ഏര്‍പ്പെടുത്തിയത്.മാര്‍ച്ച് 27ന് 15 ദിവസത്തെ ലോക് ഡൌണ്‍ ഏപ്രില്‍ 15 വരെ നീട്ടുകയും ചെയ്തു. കോവിഡിനെതിരെ പ്രതിരോധിക്കാന്‍ കടുത്ത നടപടികളിലൂടെയാണ് ഫ്രാന്‍സ് കടന്നു പോകുന്നത്.92,839 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 8,078 പേര്‍ മരിക്കുകയും ചെയ്തു. 16,183 പേര്‍ രോഗം ഭേദമായിട്ടുണ്ട്.

Tags:    

Similar News