‘ഹനുമാന്‍ മൃതസജ്ഞീവനി കൊണ്ടുവന്നത് പോലെ’ രാമായണം ഉദ്ധരിച്ച് ഇന്ത്യയോട് മരുന്ന് അഭ്യര്‍ഥനയുമായി ബൊല്‍സനാരോ

കോവിഡ് പ്രതിരോധത്തിനായി മരുന്ന് നല്‍കാന്‍ ഇന്ത്യക്ക് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സാനരോയുടെ കത്ത്. രാമായണത്തിൽ നിന്നുള്ള ഭാഗം പരാമർശിച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ജെയിർ ബൊൽസാനരോ കത്തെഴുതിയത്.

Update: 2020-04-08 10:57 GMT

കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയോട് മരുന്ന് അഭ്യര്‍ഥിച്ച് ബ്രസീലിയന്‍ പ്രസിഡന്‍റ് ജെയിര്‍ ബൊല്‍സനാരോ. മലേറിയക്കതിരെ ഉപയോഗിക്കുന്ന പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കോവിഡ് വൈറസിനെതിരെ ഉപയോഗിക്കാമെന്ന് നേരത്തെ യു.എസ് പ്രസിഡന്‍റ് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് യു.എസ് അടക്കം മുപ്പതോളം രാജ്യങ്ങളാണ് ഇന്ത്യയോട് മരുന്ന് ആവശ്യപ്പെട്ടത്.

കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കയറ്റുമതി ചെയ്യണമെന്നാവശ്യപ്പെട്ട് ബ്രസീലിയന്‍ പ്രസിഡന്‍റ് ജെയിര്‍ ബൊല്‍സനാരോ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്തയക്കുകയായിരുന്നു ഹിന്ദു ഇതിഹാസമായ രാമായണത്തിലെ ഒരു ഭാഗം ഉദ്ധരിച്ചു കൊണ്ടായിരുന്നു ബ്രസീലിയന്‍ പ്രസിഡന്‍റിന്‍റെ കത്ത്.

Advertising
Advertising

ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ കത്തിലെ വരികള്‍ ഇങ്ങനെ, ശ്രീരാമ സഹോദരനായ ലക്ഷ്മണന്റെ ജീവൻ രക്ഷിക്കാനായി ഹനുമാൻ ഹിമാലയത്തിൽ നിന്ന് വിശുദ്ധ മരുന്ന് (മൃതസജ്ഞീവനി ) കൊണ്ടു വന്നതുപോലെ, അന്ധന് കാഴ്ച നൽകിയ യേശു ക്രിസ്തുവിനെ പോലെ, ഈ ആഗോള പ്രതിസന്ധിയെ മറികടക്കാന്‍ ഇന്ത്യയും ബ്രസീലും ഒരുശക്തിയായി നിന്ന് കൊവിഡിനെ അതിജീവിക്കണം. ബൊൽസാനരോ എഴുതി.

കഴിഞ്ഞയാഴ്ച മോദിയും ബോൾസോനാരോയും തമ്മില്‍ ഫോണിൽ സംസാരിച്ചിരുന്നു. കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ലോകമെമ്പാടുമുള്ള സ്ഥിതിഗതികൾ ഇരുവരും ചർച്ച ചെയ്തിരുന്നു. യോജിച്ച് നിന്ന് കോവിഡിനെ നേരിടുന്നതിനെക്കുറിച്ച് ബൊൽസാനരോയുമായി ചർച്ച ചെയ്തതായി മോദി പിന്നീട് ട്വിറ്ററിൽ കുറിയ്ക്കുകയും ചെയ്തിരുന്നു.

Tags:    

Similar News