കോവിഡ് മരണം പതിനായിരം കടക്കുന്ന നാലാമത്തെ രാജ്യമായി ഫ്രാന്‍സ്

നേരത്തെ ഇറ്റലി, സ്‌പെയിന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് മരണങ്ങള്‍ പതിനായിരം കടന്നിരുന്നു...

Update: 2020-04-08 07:10 GMT

ഫ്രാന്‍സില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പതിനായിരം കടന്നു. കോവിഡിനെ തുടര്‍ന്ന് പതിനായിരത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന നാലാമത്തെ രാജ്യമാണ് ഫ്രാന്‍സ്. ഇറ്റലി(17000), സ്‌പെയിന്‍(14000), അമേരിക്ക(12000) എന്നീ രാജ്യങ്ങളിലാണ് കോവിഡ് ബാധ ഫ്രാന്‍സിനേക്കാള്‍ രൂക്ഷമായി തുടരുന്നതായി ഔദ്യോഗികവിവരങ്ങളുള്ളത്.

ചൊവ്വാഴ്ച്ചയാണ് കോവിഡ് മരണം 10328 പേരിലെത്തിയതായി പൊതു ആരോഗ്യവിഭാഗം അറിയിച്ചത്. തിങ്കളാഴ്ച്ച 8911 ആയിരുന്നു ഫ്രാന്‍സിലെ മരണസംഖ്യ. ഇതില്‍ 7091 പേര്‍ ആശുപത്രികളിലും 3237 പേര്‍ വൃദ്ധസദനങ്ങളിലുമായാണ് മരിച്ചത്. ഇതില്‍ ആശുപത്രികള്‍ക്ക് പുറത്തുള്ള മരണങ്ങളുടെ കണക്ക് കൃത്യമല്ലെന്നും ഉയരാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു.

Advertising
Advertising

ये भी पà¥�ें- 76 ദിവസത്തിന് ശേഷം വുഹാനിലെ ലോക്ഡൗണ്‍ നീക്കി

24 മണിക്കൂറിനിടെ 607 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ഫ്രാന്‍സിലെ വിവിധ ആശുപത്രികളില്‍ ജീവന്‍ നഷ്ടമായത്. 820 വൃദ്ധസദനങ്ങളിലെ മരണങ്ങളും രേഖപ്പെടുത്തപ്പെട്ടു. വൃദ്ധസദനങ്ങളിലെ മരണങ്ങള്‍ മുന്‍ ദിവസങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തത് കൂടി ചേര്‍ത്താണ് അധികൃതര്‍ പുറത്തുവിട്ടത്. ഇതാണ് മരണസംഖ്യ കുത്തനെ ഉയര്‍ത്തിയത്.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 15 മുതല്‍ ഫ്രാന്‍സ് ലോക്ഡൗണിലാണ്. ലോക്ഡൗണ്‍ തെറ്റിക്കുന്നവര്‍ക്ക് പിഴ അടക്കമുള്ള ശിക്ഷയും ഫ്രഞ്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ പത്ത് മുതല്‍ വൈകീട്ട് ഏഴ് വരെയുള്ള സമയത്ത് ജനങ്ങള്‍ വ്യായാമത്തിനായി പൊതു സ്ഥലങ്ങളിലെത്തരുതെന്ന മുന്നറിയിപ്പും ചൊവ്വാഴ്ച്ച ഫ്രഞ്ച് അധികൃതര്‍ നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ 15ന് അവസാനിക്കുന്ന ലോക്ഡൗണ്‍ നീട്ടിയേക്കുമെന്ന ആശങ്കയും നിലവിലുണ്ട്. അതേസമയം പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവു വരുന്നുണ്ടെന്നത് ലോക്ഡൗണ്‍ ഫലം കാണുന്നുവെന്ന പ്രതീക്ഷകളും നല്‍കുന്നുണ്ട്. മുന്‍ ദിവസത്തെ അപേക്ഷിച്ച് ചൊവ്വാഴ്ച്ച ഗുരുതരാവസ്ഥയിലായ രോഗികളുടെ എണ്ണത്തില്‍ 59 പേരുടെ വര്‍ധനവാണുണ്ടായത്. ഇത് മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണെന്നും ശുഭസൂചനയാണെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ പ്രതീക്ഷ.

Tags:    

Similar News