അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗം ബാധിച്ചത് ആഫ്രിക്കന്‍ വംശജര്‍ക്ക്

മരണനിരക്ക് നോക്കുമ്പോഴും ആഫ്രിക്കന്‍ അമേരിക്കന്‍സാണ് കൂടുതലെന്ന് ആരോഗ്യ ഡയറക്ടര്‍ ബാര്‍ബറാ ഫെരാര്‍ പറഞ്ഞു

Update: 2020-04-08 08:33 GMT

അമേരിക്കയിലെ കോവിഡ് ബാധിതരില്‍ ഏറ്റവും കൂടുതല്‍ ആഫിക്കന്‍ അമേരിക്കക്കാരാണെന്ന പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രസ്താവനക്ക് പിന്നാലെ യുഎസില്‍ വംശീയതയുടെ വിത്തുകള്‍ മുളക്കുന്നു. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കിടയിലാണെന്നും അതിനെ പ്രതിരോധിക്കാന്‍ എല്ലാ വഴികളും നോക്കുന്നുണ്ടെന്നും വൈറ്റ് ഹൌസില്‍ നടന്ന പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.

വലിയ അനുപാതമില്ലായ്മയാണ് കണ്ടുവരുന്നത്. എങ്കിലും ആഫ്രിക്കന്‍ വംശജര്‍ക്കിടയിലെ ഈ പ്രതിസന്ധി തന്നെ അലട്ടുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. നിറം അടിസ്ഥാനമാക്കിയുള്ള ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കൂടുതലായി കണ്ടുവരുന്ന പ്രമേഹം, പൊണ്ണത്തടി, ശ്വാസതടസം മുതലായ രോഗങ്ങളും ഇത്തരക്കാരുടെ പൊതുഗതാഗതത്തിന്‍റെ കൂടുതല്‍ ഉപയോഗവും രോഗം പരക്കാന്‍ കാരണമാകുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് അലര്‍ജി ഡയറക്ടര്‍ ആന്‍റണി ഫൌസി പറഞ്ഞു. ഗോത്രം തിരിച്ചുള്ള കോവിഡ് ബാധിതരുടെ കണക്കും പുറത്ത് വിടുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

അപകടസാധ്യത കൂടുതലാണെന്നത് സത്യമാണെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് പറഞ്ഞു. മരണനിരക്ക് നോക്കുമ്പോഴും ആഫ്രിക്കന്‍ വംശജര്‍ക്കിടയിലാണ് കൂടുതലെന്ന് ആരോഗ്യ ഡയറക്ടര്‍ ബാര്‍ബറാ ഫെരാര്‍ പറഞ്ഞു. അമേരിക്കയിലെ കോവിഡ് 19 കേസുകളുടെ എണ്ണം നാല് ലക്ഷത്തിടുത്തും മരണം 13,000ത്തിനടുത്തുമാണ്.

Tags:    

Similar News