പാബ്ലോ പിക്കാസോയുടെ ഓര്‍മകള്‍ക്ക് 47 വയസ്സ്

ലോകം ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ചിത്രകാരന്മാരില്‍ ഒരാളായിരുന്നു പാബ്ലോ പിക്കാസോ. പിക്കാസോ വിടവാങ്ങിയിട്ട് ഇന്നേക്ക് 47 വര്‍ഷം തികയുകയാണ്.

Update: 2020-04-08 04:53 GMT

ലോകം ഇതുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും മികച്ച ചിത്രകാരന്മാരില്‍ ഒരാളായിരുന്നു പാബ്ലോ പിക്കാസോ. പിക്കാസോ വിടവാങ്ങിയിട്ട് ഇന്നേക്ക് 47 വര്‍ഷം തികയുകയാണ്. 1973 ഏപ്രില്‍ എട്ടിനായിരുന്നു പിക്കാസോയുടെ മരണം.

ഗ്വേർണിക്ക എന്ന ഒരൊറ്റ ചിത്രം മതി പാബ്ലോ പിക്കാസോയെ ലോകം എങ്ങനെ കണ്ടു എന്നറിയാന്‍, ലോകത്തെ പിക്കാസോ എങ്ങനെ കണ്ടു എന്നതിനും. യുദ്ധത്തിന്റെ കെടുതികളെ ഇത്രമേല്‍ സര്‍ഗാത്മകമായി അവതരിപ്പിച്ച ചിത്രം വേറെയില്ല. സ്പെയിനിലെ ആഭ്യന്തര യുദ്ധത്തിനിടെ, 1937 ഏപ്രിൽ 26-ന് ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള അവിടത്തെ ദേശീയ സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച്, നാസി ജർമ്മനിയുടെയും ഫാസിസ്റ്റ് ഭരണത്തിലിരുന്ന ഇറ്റലിയുടേയും പോർവിമാനങ്ങൾ ബാസ്ക് പ്രവിശ്യയിലെ ഗ്വേർണിക്ക പട്ടണം ബോംബിട്ടു നശിപ്പിച്ചതിനോട് പ്രതികരിച്ചാണ് പിക്കാസോ ഈ ചിത്രം വരച്ചത്.

Advertising
Advertising

1881 ഒക്ടോബര്‍ 25 നാണ് പിക്കാസോ ജനിച്ചത്. സ്‌പെയിനിലെ മലാഗയായിരുന്നു ജന്മസ്ഥലം. 1900 ത്തിലാണ് പിക്കാസോ പാരീസില്‍ എത്തുന്നത്. തൊട്ടടുത്ത വര്‍ഷം അദ്ദേഹം വിഖ്യാതമായ പാരീസിലെ റൂ ലാഫിറ്റി സ്ട്രീറ്റില്‍ തന്റെ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. തുടര്‍ന്നുള്ള ജീവിതം പാരീസില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. Blue Period, നീല ഘട്ടം എന്നാണ് പിക്കാസോയുടെ സമൃദ്ധമായ ചിത്രരചനാ കാലത്തെ വിശേഷിപ്പിക്കപ്പെട്ടത്.

1901 മുതല്‍ 1904 വരെയുള്ള ഈ കാലഘട്ടത്തില്‍ ഇരുണ്ടതും നീലയും നീല കലര്‍ന്ന പച്ചയും നിറഞ്ഞ ഷെയിഡുകള്‍ കൊണ്ടുള്ള ചിത്രങ്ങളാണ് കൂടുതലും കണ്ടത്. 1885 പെയിന്റിങ്ങുകളും 1228 ശില്പങ്ങളും 2880 സെറാമിക്കുകളും 12000 ഡ്രോയിങ്ങുകളും അദ്ദേഹം തീര്‍ത്തു.

വാര്‍ധക്യ കാലത്ത് പിക്കാസോ ഒരു കോടീശ്വരനായി മാറിയിരുന്നു. അവസാന ഭാര്യയായ ജാക്വിലിന്റെ കയ്യിലായിരുന്നു ഈ സ്വത്തെല്ലാം. ഒടുവില്‍. 1973 ല്‍ ഏപ്രില്‍ 8 ന് മഹാനായ ചിത്രകാരന്‍ ലോകത്തോട് വിടവാങ്ങി.

Tags:    

Similar News