ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രധാനമന്ത്രിയുടെ നില തൃപ്തികരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ചാന്‍സലര്‍
ലോകത്ത് കോവിഡ് മരണം 88000 കടന്നു; അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1837 മരണം; 427000ത്തിലധികം രോഗബാധിതര്‍
കോവിഡ്-19 ബാധിതനായി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നില മെച്ചപ്പെടുന്നു. പ്രധാനമന്ത്രിയുടെ നില തൃപ്തികരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ചാന്‍സലര്‍ റിഷി സുനാക്ക് പറഞ്ഞു.
ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ തുടര്‍ച്ചയായ പുരോഗതിയുണ്ടെന്ന് ചാന്‍സലര്‍ റിഷി സുനാക്ക് പറഞ്ഞു. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രി ഐസിയുവിലാണ് ബോറിസ് ജോണ്‍സണ്‍ ചികിത്സയില്‍ തുടരുന്നത്. കോവിഡ് സ്ഥിരീകരിച്ചു 10 ദിവസത്തിന് ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് ബ്രിട്ടീഷ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. മൂന്നു ദിവസമായി ഐസിയുവില്‍ തുടരുകയാണ്.
ये à¤à¥€ पà¥�ें- കോവിഡിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആരോഗ്യനില ഗുരുതരം; ബോറിസ് ജോണ്‍സണെ ഐസിയുവിലേക്ക് മാറ്റി
അതേസമയം ലോകത്ത് കോവിഡ് മരണസംഖ്യ 88,000 കടന്നു. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1837 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണം 156000 കടന്നു.
അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൂടിയ മരണനിരക്ക് രേഖപ്പെടുത്തിയത്. അമേരിക്കയില്‍ 1700ലധികം പേര്‍ മരിച്ചു. ഇതോടെ 427000ത്തിലധികം രോഗികളുള്ള അമേരിക്കയില്‍ ആകെ കോവിഡ് മരണം 14,600 കടന്നു. ബ്രിട്ടനില്‍ കോവിഡ് മരണം 7097ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 938 പേരാണ് മരിച്ചത്. സ്‍പെയിനില്‍ 747 പേരും ഇറ്റലിയില്‍ 542 പേരും ഫ്രാന്‍സില്‍ 541 പേരും മരിച്ചു. ജര്‍മനി, ഇറാന്‍, ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും 24 മണിക്കൂറിനിടെയുള്ള മരണസംഖ്യ 100 കടന്നു. ലോകത്താകമാനം രോഗബാധിതരുടെ എണ്ണം 156000വും രോഗമുക്തരായവരുടെ എണ്ണം 319,000വും കടന്നു.
അതേസമയം സ്ഥിതി സങ്കീര്‍ണമായ അമേരിക്കയില്‍ ട്രംപ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാറ്റിവെക്കാന്‍ തയ്യാറായില്ല. വൈറസിനെ രാഷ്ട്രീയ വത്കരിക്കരുതെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ആവശ്യപ്പെട്ടു. ഡബ്യൂഎച്ച്ഒ ചൈനയോടൊപ്പമാണെന്നും ഫണ്ടിങ് നിര്‍ത്തുമെന്നും ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.