ചൈനീസ് മാസ്കുകള്‍ സുരക്ഷിതമല്ല; ഇറക്കുമതി ചെയ്തവ തിരിച്ചയച്ച് ഫിന്‍ലാന്‍റും
ചൈന തങ്ങള്‍ ഉത്പാദിപ്പിക്കുന്ന മാസ്കുകള്‍ രണ്ട് തവണ പരിശോധന നടത്തുന്നില്ലെന്ന് ആരോപിച്ച് സ്പെയിന്‍, നെതര്‍ലാന്‍റ്സ്, തുര്‍ക്കി, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും മാസ്കുകള്‍ തിരിച്ചയച്ചിരുന്നു
കോവിഡ് 19 ലോകമാകെ നാശം വിതക്കുമ്പോള്‍ ഫേസ് മാസ്കുകളുടെയും പിപിഇ കിറ്റുകളുടെയും കുറവ് ആരോഗ്യ പ്രവര്‍ത്തകരെ അലട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്പെയിന്‍, നെതര്‍ലാന്‍റ്സ്, തുര്‍ക്കി, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പുറമെ ഫിന്‍ലാന്‍റും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത സര്‍ജിക്കല്‍ ഫേസ് മാസ്കുകളും റെസ്പിറേറ്ററി ഫേസ് മാസ്കുകളും തിരിച്ചയച്ചത്.
Suomeen saapui juuri ensimmäinen koneellinen kirurgisia maskeja (2 milj. kpl) ja hengityssuojaimia (230 000 kpl). Materiaalit tarkastetaan ja testataan normaalin käytännön mukaisesti ennen käyttöönottoa. pic.twitter.com/9ejsiYvlTn
— Aino-Kaisa Pekonen (@akpekonen) April 7, 2020
കൊറോണ വൈറസിനെതിരെ പോരാടാന്‍ പാകത്തിന് ഗുണനിലവാരമില്ലെന്ന് ആരോപിച്ച് 20 ലക്ഷം സര്‍ജിക്കല്‍ ഫേസ് മാസ്കുകളും 2,30,000 റസ്പിറേറ്റര്‍ മാസ്കുകളുമാണ് ഫിന്‍ലാന്‍റ് തിരിച്ചയച്ചത്. നിലവില്‍ ഫിന്‍ലാന്‍റിന് 5,00,000 ഫേസ് മാസ്കുകളും 50,000 റെസ്പിറേറ്റര്‍ മാസ്കുകളും ദിവസേന ആവശ്യമുണ്ട്. അതിനായി രാജ്യത്ത് തന്നെ മൂന്ന് കമ്പനികളെ മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്.
ചൈന തങ്ങള്‍ ഉത്പാദിപ്പിക്കുന്ന മാസ്കുകള്‍ രണ്ട് തവണ പരിശോധന നടത്തുന്നില്ലെന്ന് ആരോപിച്ച് സ്പെയിന്‍, നെതര്‍ലാന്‍റ്സ്, തുര്‍ക്കി, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും മാസ്കുകള്‍ തിരിച്ചയച്ചിരുന്നു. കയറ്റിയയച്ച മാസ്കുകള്‍ സര്‍ജിക്കല്‍ അല്ല എന്ന് നേരത്തെ അറിയിച്ചിരുന്നതായി ചൈന വിദേശകാര്യ മന്ത്രിയും രംഗത്തെത്തിയിരുന്നു.
1/2 China export "defective" masks to the Netherlands? True story about masks purchased by a Dutch procurement agent: the Chinese manufacturer stated clearly that they are non-surgical & the exported customs clearing procedures were also under the name of "non-surgical masks".
— Spokesperson发言人办公室 (@MFA_China) April 2, 2020