‘ധൈര്യവും പ്രതീക്ഷയുമാണ് തന്നെ മുന്നോട്ട് നയിച്ചത്’ ഇറ്റലിയില്‍ കോവിഡ് രോഗവിമുക്തി നേടി 103 വയസുകാരി

ധൈര്യവും പ്രതീക്ഷയുമാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് സനൂസോ പറഞ്ഞു

Update: 2020-04-10 07:24 GMT

ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കോവിഡ് ബാധിച്ച് മരിച്ച ഇറ്റലിയില്‍ നിന്ന് ഒരു സന്തോഷ വാര്‍ത്ത. 103 വയസുകാരിയായ അടാ സനൂസോ കോവിഡ് രോഗവിമുക്തി നേടിയിരിക്കുന്നു. ഇറ്റലിയിലെ ഉത്തരമേഘലയിലുള്ള മരിയ ഗാസിയ നഴ്സിങ് ഹോമിലെ അന്തയവാസിയാണ് സനൂസോ.

ധൈര്യവും പ്രതീക്ഷയുമാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് സനൂസോ പറഞ്ഞു. എല്ലാ പ്രായത്തിലുള്ളവരിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പ്രായമുള്ളവരിലാണ് മരണസംഖ്യ കൂടുതലുള്ളത്. ഈ അവസ്ഥയിലാണ് സനൂസോ പ്രതീക്ഷയുടെ പ്രതീകമായി നിലകൊള്ളുന്നത്.

മരുന്നുകള്‍ക്ക് ശരീരം പ്രതികരിക്കാതിരുന്നപ്പോള്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടിരുന്നു. പക്ഷെ, ഒരു ദിവസം അവര്‍ കണ്ണു തുറന്നശേഷം സാധാരണ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. സനൂസോയുടെ ഡോക്ടര്‍ പറയുന്നു. തനിക്ക് ഒരു ചെറിയ പനി വന്നു എന്നുമാത്രമാണ് തോനുന്നതെന്നും ഇപ്പോള്‍ ആരോഗ്യവതിയാണെന്നും സനൂസോ പറഞ്ഞു. 1,40,000 രോഗബാധിതരുള്ള ഇറ്റലിയില്‍ മരണം 18,000 കടന്നു.

Tags:    

Similar News