മൂന്ന് ദശലക്ഷം പാരസെറ്റാമോള്‍ നാളെ ലണ്ടനിലെത്തും; ഇന്ത്യക്ക് നന്ദി അറിയിച്ച് ബ്രിട്ടന്‍

‘കോവിഡ് പ്രതിസന്ധിയോട് ഇന്ത്യയും ബ്രിട്ടനും പരസ്പര പങ്കാളിത്തത്തോടെ ഒന്നിച്ച് പോരാടും. നിരോധനം നീക്കി കയറ്റുമതിക്ക് അനുമതി നൽകിയ ഇന്ത്യന്‍ ഗവര്‍ണ്‍മെന്‍റിനോട് നന്ദി അറിയിക്കുന്നു.’

Update: 2020-04-11 14:28 GMT

കോവിഡ് വൈറസ് പകർച്ചവ്യാധിയെത്തുടർന്നുണ്ടായ കയറ്റുമതി നിരോധനം നീക്കിയതിന് ശേഷം ഇന്ത്യ അയക്കുന്ന 30 ലക്ഷം പാരസെറ്റാമോളുകളുടെ ആദ്യ ബാച്ച് നാളെ ലണ്ടനിലെത്തും. നിരോധനം നീക്കി കയറ്റുമതി ആരംഭിച്ച് മരുന്നെത്തിക്കുന്നതിന് ഇന്ത്യൻ സർക്കാരിനോട് ബ്രിട്ടന്‍ നന്ദി അറിയിച്ചു. ഇന്ത്യയിൽ നിന്നയക്കുന്ന 3 ദശലക്ഷം പാരസെറ്റമോൾ ഞായറാഴ്ചയോടെ ലണ്ടനിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലോകം മുഴുവൻ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും ഇരു രാജ്യങ്ങളും വര്‍ത്തിക്കുന്ന സഹകരണ രീതിയുടെ പ്രതീകമാണ് ഈ കയറ്റുമതിയെന്ന് കോമൺവെൽത്ത്, ദക്ഷിണേഷ്യ സഹമന്ത്രി താരിഖ് അഹമ്മദ് പറഞ്ഞു. ‘കോവിഡ് പ്രതിസന്ധിയോട് ഇന്ത്യയും ബ്രിട്ടനും പരസ്പര പങ്കാളിത്തത്തോടെ ഒന്നിച്ച് പോരാടും. നിരോധനം നീക്കി കയറ്റുമതിക്ക് അനുമതി നൽകിയ ഇന്ത്യന്‍ ഗവര്‍ണ്‍മെന്‍റിനോട് രാജ്യത്തിന്‍റെ നന്ദി അറിയിക്കുന്നു.’ താരിഖ് അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് വേണ്ടി ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. അതിനായി ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരുമായും വിദേശകാര്യ മന്ത്രാലയവുമായി തുടർച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അഹമ്മദ് വ്യക്തമാക്കി. 21,000ൽ അധികം ബ്രിട്ടീഷ് പൗരന്മാർ ഇന്ത്യയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Tags:    

Similar News