ലോക്ഡൗണില്‍ പട്ടിണിയാവാതിരിക്കാന്‍ 'അരി എ.ടി.എമ്മുകള്‍'
വിയറ്റ്‌നാമിലെ നഗരങ്ങളിലാണ് ലോക്ഡൗണ്‍ കാലത്ത് സൗജന്യമായി അരി വിതരണം ചെയ്യുന്ന 'അരി എ.ടി.എമ്മുകള്‍' സ്ഥാപിച്ചിരിക്കുന്നത്...
വിയറ്റ്‌നാമില്‍ ഇതുവരെ 262 കോവിഡ് രോഗമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു മരണം പോലും രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും മാര്‍ച്ച് 31ന് ആരംഭിച്ച ലോക്ഡൗണില്‍ ജനജീവിതം സ്തംഭിച്ചിരിക്കയാണ്. കൊറോണയെ തുരത്താന്‍ വീടുകളില്‍ അടച്ചിരിക്കുമ്പോഴും സാധാരണക്കാര്‍ പട്ടിണിയാവില്ലെന്നുറപ്പുവരുത്തുകയാണ് വിയറ്റ്‌നാം നഗരങ്ങളില്‍പലയിടത്തായി സ്ഥാപിച്ചിരിക്കുന്ന 'അരി എ.ടി.എമ്മുകള്‍'.
അര്‍ഹതപ്പെട്ടവര്‍ക്ക് സൗജന്യമായി അരി നല്‍കുന്നവയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ 'അരി എ.ടി.എമ്മുകള്‍'. ഒരാള്‍ക്ക് ഒരുതവണ ഒന്നര കിലോ അരി വീതമാണ് നല്‍കുക. പരമാവധിപേര്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ വേണ്ടിയാണിത്. ഹോചിമിന്‍ സിറ്റിയിലെ സംരംഭകനായ ഹോന്‍ങ് ടുവാന്‍ ആന്‍ഹ് ആണ് ഈ അരി എ.ടി.എമ്മിന് പിന്നിലെ ബുദ്ധികേന്ദ്രം.
ये à¤à¥€ पà¥�ें- ചൈനയുടെ പുതിയ കോവിഡ് രോഗികളില്‍ പകുതിയിലേറെയും ഈ വിമാനത്തില്‍ നിന്ന്, പ്രതിക്കൂട്ടില്‍ റഷ്യ?
ഹോചിമിന്‍ സിറ്റിയില്‍ മാത്രമല്ല ഹാനോയ്, ഹ്യു, ഡാനങ് എന്നീ നഗരങ്ങളിലും അരി എ.ടി.എമ്മുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വിയറ്റ്‌നാം മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. 'ജനങ്ങള്‍ക്ക് അരി പിന്‍വലിക്കാന്‍ സാധിക്കുന്നതുകൊണ്ടാണ് ഞാന്‍ ഇതിനെ അരി എ.ടി.എം എന്നു വിളിക്കുന്നത്. ഓരോരുത്തര്‍ക്കും ജീവിതം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷ നല്‍കുകയാണ് ലക്ഷ്യം' ആന്‍ഹ് പറയുന്നു.