കോവിഡ് മരണം ഒരു ലക്ഷത്തി പത്തൊന്‍പതിനായിരം കവിഞ്ഞു; അമേരിക്കയില്‍ ‍ 24 മണിക്കൂറിനിടെ 1505 മരണം

19 ലക്ഷത്തിലധികം ആളുകള്‍ക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്.

Update: 2020-04-14 01:11 GMT

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി പത്തൊന്‍പതിനായിരം കവിഞ്ഞു. 19 ലക്ഷത്തിലധികം ആളുകള്‍ക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരും മരണവും കൂടുതലുള്ള അമേരിക്കയിലെ സ്ഥിതി സങ്കീര്‍ണ്ണമായി തുടരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ ആയിരത്തി അഞ്ഞൂറിലധികം ആളുകളാണ് മരിച്ചത്. അഞ്ച് ലക്ഷത്തി എണ്‍പതിനായിരത്തിലധികം ആളുകള്‍ക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം ഇരുപത്തി നാലായിരത്തിലേക്ക് അടുക്കുകയാണ്. ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഇന്നലെയും കൂടുതല്‍ ആളുകള്‍ മരിച്ചത്. അറുനൂറിലധികം ആളുകളാണ് ഇവിടെ മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം ന്യൂയോര്‍ക്കില്‍ രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്.

Advertising
Advertising

അതേസമയം യു.കെ, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍ എന്നിവിടങ്ങളിലേയും മരണ സംഖ്യ വര്‍ധിക്കുകയാണ്. ഇവിടങ്ങളിലെല്ലാം ഇന്നലെ മാത്രം അഞ്ഞൂറിലധികം ആളുകളാണ് മരിച്ചത്. ഇറ്റലിയിലെ ആകെ മരണ സംഖ്യ ഇരുപതിനായിരം കടന്നു. അമേരിക്ക കഴിഞ്ഞാല്‍ സ്പെയിനിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. ഒരു ലക്ഷത്തി എഴുപതിനായിരത്തിലധികം പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്.

ചൈന റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ഹെലിയോജിയാങ് പ്രവിശ്യയില്‍ രോഗികള്‍ വര്‍ധിക്കുകയാണ്. റഷ്യയില്‍ നിന്ന് തിരിച്ചെത്തിയ 49 ചൈനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇത് രണ്ടാം ഘട്ട വ്യാപനത്തിനും കാരണമാകുമെന്നാണ് ആശങ്ക. ജര്‍മനിയില്‍ രോഗവ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ ഇളവു വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ലോകത്താകെ നാല് ലക്ഷത്തി നാല്‍പതിനായിരത്തിലധികം പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്.

Tags:    

Similar News