'യൂറോപ്പാണ് കൊറോണ വൈറസിന്റെ കേന്ദ്രം, രക്ഷപ്പെടാന്‍ എളുപ്പവഴിയില്ല' ലോകാരോഗ്യ സംഘടന
യൂറോപിലെ കോവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. രാജ്യങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തതിന് ശേഷമേ ലോക്ഡൗണില്‍ ഇളവുകള്‍ വരുത്താവൂ എന്നും ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്...
കൊറോണ വൈറസ് കനത്ത നാശം വിതച്ച യൂറോപ്പിന് ആശ്വസിക്കാന്‍ അധികം സൂചനകളില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നിലവില്‍ കോവിഡ് രോഗത്തിന്റെ ലോകത്തെ തന്നെ കേന്ദ്രമായി മാറിയിട്ടുള്ള യൂറോപ്പിന് വരും ആഴ്ച്ചകള്‍ നിര്‍ണ്ണായകമാണ്. യൂറോപിലെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുമ്പോഴാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
'യൂറോപിലെ കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ പത്തു ദിവസങ്ങളിലായി ഇതു തന്നെയാണ് നില. കോവിഡ് രോഗികളുടെ എണ്ണം അതിവേഗത്തില്‍ പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണ്' ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേഖല ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ്പറഞ്ഞു.
ഇതോടെ ലോകത്തെ തന്നെ കോവിഡ് ബാധിതരില്‍ പകുതിയോളം യൂറോപിലാണ്. യൂറോപില്‍ 84,000ത്തിലേറെ പേര്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴും കോവിഡിന്റെ കേന്ദ്രമാണ് യൂറോപ്. സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ എളുപ്പവഴികളില്ലെന്നും ചില രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതിനെ സൂചിപ്പിച്ച് ഹാന്‍സ് ക്ലൂഗ് പറഞ്ഞു.
യൂറോപിലെ ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായത്. ബ്രിട്ടന്‍, തുര്‍ക്കി, ഉക്രെയ്ന്‍, ബെലാറസ്, റഷ്യ തുടങ്ങി രാജ്യങ്ങള്‍ക്ക് വരും ആഴ്ച്ച വളരെ നിര്‍ണ്ണായകമാണ്. നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്ന രാജ്യങ്ങള്‍ പുതിയ കോവിഡ് രോഗങ്ങള്‍ കണ്ടെത്താനും ഒറ്റപ്പെടുത്താനും പരിശോധിക്കാനും സമ്പര്‍ക്കത്തിലായവരെ തിരിച്ചറിയാനും ക്വാറന്റെയ്ന്‍ ചെയ്യാനുമുള്ള നടപടികള്‍ക്കുള്ള ശേഷി ഉറപ്പുവരുത്തണം. ജോലിസ്ഥലങ്ങളിലും പൊതു സ്ഥലങ്ങളിലും വൃദ്ധസദനങ്ങള്‍ പോലുള്ളവയിലും പ്രത്യേകം സുരക്ഷാ നടപടികള്‍ ഒരുക്കിയ ശേഷം മാത്രമേ നിയന്ത്രണങ്ങള്‍ നീക്കാവൂ എന്നും ഹാന്‍സ് ക്ലൂഗ് ഓര്‍മ്മിപ്പിച്ചു.
ये à¤à¥€ पà¥�ें- നടുക്കടലില്‍ രണ്ട് മാസം; 32 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ പട്ടിണി കിടന്ന് മരിച്ചു
കഴിഞ്ഞദിവസം ഡെന്മാര്‍ക്ക് സ്‌കൂളുകള്‍ വീണ്ടും തുറക്കുമെന്ന് അറിയിച്ചിരുന്നു. ഫിന്‍ലാന്റ് ഹെല്‍സിങ്കി മേഖലയിലെ യാത്രാവിലക്കുകള്‍ നീക്കിയിരുന്നു. ആസ്ട്രിയയും ഇറ്റലിയും സ്‌പെയിനും ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ലോകാരോഗ്യ സംഘടന പ്രതിനിധിയുടെ മുന്നറിയിപ്പ്.