പല രാജ്യങ്ങള്‍ക്കും ചൈനയുടെ പാത പിന്തുരേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന
ഒറ്റയടിക്ക് വുഹാന്‍ നഗരത്തിലെ മരണസംഖ്യയില്‍ 50% വര്‍ധനവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. മരിച്ചവരുടെ എണ്ണമെടുപ്പില്‍ ചൈനീസ് നഗരത്തിന്റെ പാത മറ്റു പലരാജ്യങ്ങള്‍ക്കും പിന്തുടരേണ്ടി വരും...
കൊറോണ വൈറസ് വലിയ തോതില്‍ പടരുന്ന പല രാജ്യങ്ങള്‍ക്കും ചൈനയിലെ വുഹാന്‍ നഗരത്തിന്റെ പാത പിന്തുടരേണ്ടി വരുമെന്ന് ലോകാരോഗ്യസംഘടന. കോവിഡ് മഹാമാരി പൊട്ടി പുറപ്പെട്ട ചൈനീസ് നഗരമായ വുഹാന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം മരണസംഖ്യയില്‍ തിരുത്തല്‍ വരുത്തിയിരുന്നു. വീടുകളില്‍ മരണപ്പെട്ടവരുടെ എണ്ണം കൂടി കൂട്ടിയതോടെയാണ് മരണസംഖ്യയില്‍ വന്‍ വര്‍ധനവുണ്ടായത്.
വെള്ളിയാഴ്ച്ച വുഹാന്‍ പ്രാദേശിക ഭരണകൂടം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 3869 പേരാണ് ഇവിടെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. നേരത്തെയുള്ള മരണസംഖ്യയെ അപേക്ഷിച്ച് 1290 എണ്ണത്തിന്റെ വര്‍ധനവാണ് ഒറ്റയടിക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
ये à¤à¥€ पà¥�ें- അധികൃതര്‍ പിഴവ് തിരുത്തി, വുഹാനിലെ കോവിഡ് മരണം 50% കൂടി
നേരത്തെ ആശുപത്രികളില്‍ കോവിഡ് ബാധിച്ച് മരിച്ചവരെ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നതെന്നും ഇപ്പോള്‍ വീടുകളിലും ആശുപത്രികളില്‍ തന്നെ ചികിത്സ ലഭിക്കാതെയും കോവിഡ് ബാധിച്ച് മരിച്ചവരെ കൂടി ഉള്‍പ്പെടുത്തിയെന്നുമാണ് വിശദീകരണം.
കോവിഡ് രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ വുഹാനിലെ ആശുപത്രികള്‍ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞ് വന്‍ വെല്ലുവിളി നേരിട്ടിരുന്നു. പല രോഗികള്‍ക്കും ചികിത്സ പോലും ലഭിച്ചില്ല. മറ്റു ചിലര്‍ക്ക് ആശുപത്രിയിലേക്കുള്ള വഴിയിലും ആശുപത്രിയില്‍ ചികിത്സ കാത്ത് കഴിയുമ്പോഴും ജീവന്‍ നഷ്ടമായി. ആരോഗ്യപ്രവര്‍ത്തകര്‍ ഗുരുതരാവസ്ഥയിലുള്ള മറ്റു രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച പലരുടേയും വിവരങ്ങള്‍ രേഖപ്പെടുത്താനും സാധിച്ചില്ല. ഇവരെ കൂടി ഉള്‍പെടുത്തിയാണ് വുഹാന്‍ മരിച്ചവരുടെ പുതിയ കണക്ക് പുറത്തുവിട്ടത്.
വലിയ തോതില്‍ കൊറോണ വൈറസ് പടരുന്ന പല രാജ്യങ്ങളും വുഹാന്റേതിന് സമാനമായ വെല്ലുവിളി നേരിടുന്നുണ്ട്. ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞതോടെ പലര്‍ക്കും ചികിത്സ നിഷേധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ കണക്കുകളില്‍ ഉള്‍പ്പെടാത്ത കോവിഡ് മരണങ്ങളെക്കുറിച്ച് പുനഃപരിശോധന നടത്താന്‍ പല രാജ്യങ്ങളും തയ്യാറാകേണ്ടി വരുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ സാങ്കേതികവിഭാഗം മേധാവി മരിയ വാന് കെര്‍കോവ് പറഞ്ഞത്.