ബ്രിട്ടനെ കാത്തിരിക്കുന്നത് നൂറ്റാണ്ടിലെ സാമ്പത്തിക പ്രതിസന്ധിയെന്ന് മുന്നറിയിപ്പ്
നിലവിലെ സാഹചര്യത്തില്‍ ബ്രിട്ടനില്‍ മെയ് പകുതി വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തി പിന്നീട് ഇത് പടിപടിയായി മാത്രമേ കുറക്കുമെന്നാണ് പ്രതീക്ഷ...
കോവിഡ് പ്രതിസന്ധിയിലായ ബ്രിട്ടന്‍ കുറഞ്ഞത് മൂന്ന് ആഴ്ച്ചയിലേക്ക് കൂടി ലോക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്. ലോക്ഡൗണ്‍ അവസാനിപ്പിക്കുന്നതിന് വ്യക്തമായ നടപടിയില്ലാതെ തുടര്‍ന്നാല്‍ ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ കാത്തിരിക്കുന്നത് നൂറ്റാണ്ടിലെ സാമ്പത്തികമാന്ദ്യമെന്ന് മുന്നറിയിപ്പ്. ഓക്‌സ്‌ഫോഡ് ധനകാര്യ വിദഗ്ധനായ ആന്‍ഡ്രു ഗുഡ്‌വിന്റെ പ്രസിദ്ധീകരിച്ച പഠനഫലത്തിലാണ് വിവരമുള്ളത്.
കഴിഞ്ഞ വ്യാഴാഴ്്ച്ചയാണ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാര്‍ച്ച് 23ന് ആരംഭിച്ച ലോക്ഡൗണ്‍ തുടരാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്. മൂന്ന് ആഴ്ച്ചത്തേക്ക് കൂടി നീട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. വ്യക്തമായ പിന്‍വാങ്ങല്‍ തന്ത്രങ്ങളില്ലാതെ ലോക്ഡൗണ്‍ തുടരുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് മുന്നറിയിപ്പ്.
ये à¤à¥€ पà¥�ें- മോദി സര്‍ക്കാര്‍ കോവിഡിനെ മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് അരുന്ധതി റോയ്
നിലവിലെ സാഹചര്യത്തില്‍ ബ്രിട്ടനില്‍ മെയ് പകുതി വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തി പിന്നീട് ഇത് പടിപടിയായി മാത്രമേ കുറച്ചുകൊണ്ടുവരാന്‍ സാധിക്കൂ. ഇത് 2020ലെ ബ്രിട്ടന്റെ ആഭ്യന്തര വളര്‍ച്ചാനിരക്കില്‍ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടാക്കുമെന്നാണ് ആന്‍ഡ്രു ഗുഡ്‌വിന്‍ അടക്കമുള്ള ധനകാര്യ വിദഗ്ധര്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ 1921ന് ശേഷം ബ്രിട്ടന്‍ നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാകും ഇത്.
എന്‍.ഐ.ഇ.എസ്.ആറും(National Institute of Economic and Social Research) ബ്രിട്ടന് ഈ മാസമാദ്യം തന്നെ നൂറ്റാണ്ടിലെ സാമ്പത്തിക പ്രതിസന്ധിയെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈവര്‍ഷം ആദ്യ പാദത്തില്‍ അഞ്ച് ശതമാനവും രണ്ടാം പാദത്തില്‍ 15-25 ശതമാനം വരെയും സമ്പദ്‌വ്യവസ്ഥ ഇടിയുമെന്നാണ് പ്രവചനം.
ലോക്ഡൗണ്‍ കാലത്ത് ബ്രിട്ടനിലെ നാലിലൊന്ന് കച്ചവടസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. പ്രവര്‍ത്തിക്കുന്നവയിലാകട്ടെ 38 ശതമാനവും കച്ചവടത്തില്‍ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. 2020 പ്രതിസന്ധിയുടേതാണെങ്കിലും അടുത്തവര്‍ഷം ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുമെന്നും പ്രവചനമുണ്ട്. പക്ഷേ അതിന് മുമ്പ് കോവിഡിനെ നിയന്ത്രണത്തിലാക്കാന്‍ സാധിക്കണം.
ये à¤à¥€ पà¥�ें- എന്തൊക്കെ പറഞ്ഞാലും തെറ്റ് തെറ്റ് തന്നെയാണ്; ചൈനക്കെതിരെ ആഞ്ഞടിച്ച് ഡോണള്‍ഡ് ട്രംപ്
ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് വരെ കോവിഡ് 19 ബാധിച്ചിരുന്നു. 1.14 ലക്ഷത്തിലേറെ പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണങ്ങളാകട്ടെ 15400കടക്കുകയും ചെയ്തു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ അഞ്ചാം സ്ഥാനമാണ് ബ്രിട്ടനുള്ളത്.