24 മണിക്കൂറിനിടെ ആറായിരത്തിലേറെ മരണം; ലോകത്ത് കോവിഡ് മരണം ഒരു ലക്ഷത്തി അറുപതിനായിരം കടന്നു

അമേരിക്കയിലാണ് കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടന്‍, സ്പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും മരണ സംഖ്യ ഉയരുകയാണ്.

Update: 2020-04-19 01:35 GMT

ലോകത്ത് കോവിഡ് ബാധിച്ച് മരണം ഒരു ലക്ഷത്തി അറുപതിനായിരം കടന്നു. രോഗ ബാധിതരുടെ എണ്ണം ഇരുപത്തി മൂന്ന് ലക്ഷം പിന്നിട്ടു. അമേരിക്കയില്‍ സ്ഥിതി രൂക്ഷമാവുകയാണ്.

കോവിഡ് മഹാമാരി മൂലം ലോകത്ത് മരണം ദിനംപ്രതി വര്‍ധിക്കുകയാണ്. 210 ഓളം ലോക രാഷ്ട്രങ്ങളെയാണ് കോവിഡ് കീഴ്പ്പെടുത്തിയിരിക്കുന്നത്. കോവിഡ് ബാധിച്ച് ഒരു ലക്ഷത്തി അറുപതിനായിരത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. രോഗ ബാധിതരുടെ എണ്ണം ഇരുപത്തിമൂന്ന് ലക്ഷത്തി ഇരുപത്തി ഒമ്പതിനായിരം കടന്നു.

അമേരിക്കയിലാണ് കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടന്‍, സ്പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും മരണ സംഖ്യ ഉയരുകയാണ്. സ്പെയിനില്‍ ഇന്നലെ മാത്രം 600ല്‍ അധികം മരണം സ്ഥിരീകരിച്ചു. സ്പെയിനില്‍ രോഗ വ്യാപന തോത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവിലെ ലോക്ക്ഡൌണ്‍ മെയ് 10 വരെ നീട്ടിയേക്കും.

ഇറ്റലിയില്‍ രോഗ വ്യാപനത്തിന്റെ തോത് കുറയുന്നുണ്ട്. ഇന്നലെ മാത്രം ഇറ്റലിയില്‍ മരിച്ചത് 400 ലേറെ പേരാണ്. ഫ്രാന്‍സില്‍ മരണം 19,000 കടന്നു. ചൈനയിലും പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Similar News