കൊറോണ വൈറസിന് മനുഷ്യ നേത്രങ്ങളില്‍ കൂടുതല്‍ കാലം ജീവിക്കാനാകുമെന്ന് ചൈനീസ് ഡോക്ടര്‍മാര്‍
65കാരിയായ ഈ ചൈനീസുകാരിക്ക് ജനുവരി 27നാണ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്
കൊറോണ വൈറസിന് മനുഷ്യരുടെ മറ്റ് ശരീരഭാഗങ്ങളെ അപേക്ഷിച്ച് കണ്ണുകളില്‍ കൂടുതല്‍ കാലം നിലനില്‍ക്കാനാകുമെന്ന് ചൈനീസ് ഡോക്ടര്‍മാര്‍. വൈറസ് ബാധിച്ച ഒരു ചൈനീസ് സത്രീയുടെ മൂക്കില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയെങ്കിലും കണ്ണുകളില്‍ സ്ഥിരീകരിക്കാനായെന്ന് ചൈനീസ് ചാനലായ ചാനല്‍ 14 റിപ്പോര്‍ട്ട് ചെയ്യുന്നു.
65കാരിയായ ഈ ചൈനീസുകാരിക്ക് ജനുവരി 27നാണ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. പെട്ടെന്ന് ചുമയും കടുത്ത പനിയും കണ്ണിന് അണുബാധയും അനുഭവപ്പെട്ടു. 20 ദിവസത്തെ ആശുപ്രതി വാസത്തിന് ശേഷം സ്ത്രീയുടെ കണ്ണിലെ അണുബാധ മാറിയെങ്കിലും തൊട്ടടുത്ത ദിവസം വീണ്ടും അവരുടെ കണ്ണില്‍ വൈറസ് ബാധ കാണാനിടയായി. അതിന് ശേഷം മൂക്ക്,കണ്ണ് എന്നിവിടങ്ങളില്‍ നിന്നും വൈറസ് അപ്രത്യക്ഷമായി. എന്നാല്‍ 27 ദിവസത്തിന് ശേഷം വീണ്ടും സ്ത്രീയുടെ കണ്ണില്‍ വൈറസ് ബാധിച്ചതായി കണ്ടെത്തുകയായിരുന്നുവെന്ന് ചെെനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരിശോധനയില്‍ ചിലപ്പോള്‍ വൈറസിന്റെ ലക്ഷണങ്ങള്‍ പ്രകടമായില്ലെന്ന് വരാം. എങ്കിലും അയാളുടെ ശരീരത്തില്‍ അണുബാധയുണ്ടായേക്കാം.അതായത് രോഗികൾ ആരോഗ്യവാന്മാരാണെന്ന് തോന്നുമ്പോഴും അണുബാധ സാധ്യത നിലനിൽക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തോടടുക്കുകയാണ്. 183,120 പേരാണ് രോഗം ബാധിച്ച് മരിച്ചത്.രോഗംബാധിച്ചവരുടെ എണ്ണം 2,624,846 ഉം ആയി.