സിറിയയിലെ അഫ്രിനില്‍ ഭീകരാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു

അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 11 കുട്ടികളും ഉണ്ട്.

Update: 2020-04-29 03:23 GMT

സിറിയയിലെ അഫ്രിനില്‍ ഭീകരാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 11 കുട്ടികളും ഉണ്ട്. ബോംബ് ഘടിപ്പിച്ച ട്രെക്ക് മാര്‍ക്കറ്റിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു സ്ഫോടനം.

തുര്‍ക്കി അനുകൂല വിമതരുടെ അധീനതയിലുള്ള സ്ഥലമാണ് അഫ്രിന്‍. കൊല്ലപ്പെട്ട 40 പേരിൽ 11 പേർ കുട്ടികളാണ്. 47 പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റതായും തുർക്കിഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മരണസംഖ്യ ഉയര്‍ന്നേക്കും.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം പിന്നില്‍ കുര്‍ദ് വിമതരാണെന്ന് തുര്‍ക്കി ആരോപിച്ചു.

Tags:    

Similar News