മോദിയെ അണ്‍ഫോളോ ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി വൈറ്റ്ഹൗസ്
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ നടപടിക്രമങ്ങളുടെ ഭാഗമായാണ് നരേന്ദ്രമോദിയേയും പ്രസിഡന്റ് രാംനാഥ് കോവിന്ദിനേയും അടക്കം വൈറ്റ് ഹൗസ് ട്വിറ്ററില്‍ ഫോളോ ചെയ്തത്...
പ്രധാനമന്ത്രി നരേന്ദ്രമോദിയേയും രാഷ്ട്രപതി രാംനാഥ് കോവിന്ദിനേയും ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തതിന്റെ വിശദീകരണവുമായി വൈറ്റ്ഹൗസ് രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിദേശ സന്ദര്‍ശന വേളകളിലാണ് അതാത് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുടേയും പ്രസിഡന്റുമാരുടേയും ട്വിറ്റര്‍ അക്കൗണ്ട് വൈറ്റ്ഹൗസ് ഫോളോ ചെയ്യുക. ഇത് താല്‍ക്കാലികമാണെന്നും നിശ്ചിത സമയം കഴിയുമ്പോള്‍ അണ്‍ഫോളോ ചെയ്യുന്ന പതിവ് നടപടി ക്രമം മാത്രമേ നടന്നിട്ടുള്ളൂ എന്നുമാണ് വൈറ്റ് ഹൈസിന്റെ വിശദീകരണം.
ട്രംപ് സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലെ പ്രസിഡന്റുമാരേയും പ്രധാനമന്ത്രിമാരേയും ഫോളോ ചെയ്യുന്നത് വൈറ്റ് ഹൗസിന്റെ ട്വീറ്റുകള്‍ റീ ട്വീറ്റു ചെയ്യുക എന്ന ഉദ്ദേശത്തിലാണെന്നും വൈറ്റ് ഹൗസ് വിശദീകരിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി അവസാന വാരത്തില്‍ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് വൈറ്റ് ഹൗസ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടേയും പ്രസിഡന്റിന്റേയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഫോളോ ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫീസ്, അമേരിക്കയിലെ ഇന്ത്യന്‍ എംബസി, ഇന്ത്യയിലെ അമേരിക്കന്‍ എംബസി, ഇന്ത്യയിലെ യു.എസ് അംബാസിഡര്‍ എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളും വൈറ്റ് ഹൗസ് ഫോളോ ചെയ്തിരുന്നു.
ये à¤à¥€ पà¥�ें- 'ഇനി ഈ പ്രദേശത്ത് കണ്ടുപോവരുത്' മുസ്‌ലിം പച്ചക്കറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി ബി.ജെ.പി എം.എല്‍.എ
വൈറ്റ് ഹൗസ് ട്വിറ്ററില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയേയും പ്രസിഡന്റിനേയും അണ്‍ഫോളോ ചെയ്തതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം ഒന്ന് വരവുവെക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് രാഹുല്‍ നിര്‍ദേശിക്കുകയും ചെയ്തു.