റഷ്യന്‍ പ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

പുടിനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് മിഷുസ്തിന്‍ ഇക്കാര്യം അറിയിച്ചത്

Update: 2020-05-01 07:50 GMT

റഷ്യന്‍ പ്രധാനമന്ത്രി മിഖായില്‍ മിഷുസ്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് മിഷുസ്തിന്‍ ഇക്കാര്യം അറിയിച്ചത്.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മിഷുസ്തിന്‍ സ്വയം ഐസോലേഷനില്‍ പ്രവേശിച്ചു. ഉപപ്രധാനമന്ത്രിയായ ആന്‍ഡ്രി ബെലോസോവ് മിഷ്‌സുതിന്റെ അഭാവത്തില്‍ പ്രധാനമന്ത്രിയാകും.54കാരനായ മിഷുസ്തിന്‍ ജനുവരിയിലാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

അതേസമയം കോവിഡിനെ പിടിച്ചുകെട്ടാനാവാതെ വലയുകയാണ് റഷ്യ. 1,06,498 പേര്‍ക്കാണ് റഷ്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. 1,073 പേര്‍ മരിച്ചു.

മിഷുസ്തിന് വേഗം രോഗം ഭേദമാകട്ടെയെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു.”റഷ്യന്‍ പ്രധാനമന്ത്രി മിഷുസ്തിന് ആശംസകള്‍. പെട്ടെന്ന് രോഗത്തില്‍ നിന്ന് മുക്തി നേടി ആരോഗ്യം വീണ്ടെടുക്കാനാകട്ടെ. കൊറോണയെ ചെറുക്കാന്‍ ആത്മസുഹൃത്തായ റഷ്യക്കൊപ്പം നമ്മള്‍ ഉണ്ടാകും” മോദി ട്വീറ്റ് ചെയ്തു.

Tags:    

Similar News