ലോകാരോഗ്യ സംഘടന ചൈനക്കായി കുഴലൂത്ത് നടത്തുന്നുവെന്ന് ട്രംപ്

അതേസമയം ചൈന കൊറോണ വൈറസിനെ കൈകാര്യം ചെയ്ത വിധം ശരിയായിരുന്നില്ലെന്നാണ് അദ്ദേഹം പിന്നീട് ആരോപിച്ചത്

Update: 2020-05-01 05:51 GMT

ലോകാരോഗ്യ സംഘടനയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡബ്ല്യു.എച്ച്.ഒ ചൈനക്കായി കുഴലൂത്ത് നടത്തുകയാണെന്നാണ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ വാദം. അതേസമയം ചൈന കൊറോണ വൈറസിനെ കൈകാര്യം ചെയ്ത വിധം ശരിയായിരുന്നില്ലെന്നാണ് അദ്ദേഹം പിന്നീട് ആരോപിച്ചത്.

ലോകാരോഗ്യ സംഘടനയ്ക്ക് യു.എസ് 400 മുതല്‍ 500 മില്യണ്‍ ഡോളര്‍ വരെ ധനസഹായം നല്‍കി. ചൈന 38 ദശലക്ഷം ഡോളര്‍ മാത്രമാണ് നല്‍കുന്നത്. എന്നിട്ടും അവര്‍ ചൈനക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് തോന്നുന്നു. അവര്‍ കാര്യങ്ങള്‍ അറിയണം. അവര്‍ക്ക് തടയാനും സാധിക്കുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

Advertising
Advertising

ചൈനയിലെ വുഹാനിലെ ലാബുകളില്‍ നിന്നുതന്നെയാണ് കൊറോണ വൈറസ് ഉണ്ടായതെന്നതിന് എന്ത് തെളിവാണ് ഉള്ളതെന്ന ചോദ്യത്തിന് ട്രംപിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. എനിക്കുറപ്പാണ്. വുഹാനിലെ ലാബുകളില്‍ നിന്നുതന്നെയാണ് കൊറോണ ജനനം കൊണ്ടിരിക്കുന്നത്. ചൈനക്കായി കുഴലൂത്ത് നടത്തുന്നതിലൂടെ ലോകാരോഗ്യ സംഘടന സ്വയം പരിഹാസ്യരാവുകയാണ്. ട്രംപ് പറഞ്ഞു. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടാന്‍ യുഎസ് ഭരണകൂടം തയാറായില്ല. ലോകത്ത് കോവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ചത് അമേരിക്കയിലാണ്. 62,000 പേര്‍ ഇതിനോടകം അമേരിക്കയില്‍ മരിച്ചുകഴിഞ്ഞു.

Tags:    

Similar News