കോവിഡ് ബാധിച്ച് വിദേശത്ത് ആറ് മലയാളികള്‍ മരിച്ചു
Update: 2020-05-03 15:25 GMT
കോവിഡ് ബാധിച്ച് വിദേശത്ത് ആറ് മലയാളികള്‍ മരിച്ചു. അമേരിക്കയില്‍ മൂന്ന് പേരും യു.എ.ഇയില്‍ മൂന്ന് പേരുമാണ് മരിച്ചത്. അമേരിക്കയില്‍ ഫിലാഡല്‍ഫിയയിലാണ് കൊല്ലം കുണ്ടറ സ്വദേശി പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസ് എം പണിക്കര്‍ മരിച്ചത്. ഫിലാഡൽഫിയ താമസക്കാരനായ ക്രിസ്റ്റോസ് മാർത്തോമാ ഇടവകാംഗവും കൊല്ലം പട്ടാമല സ്വദേശിയുമായി ഫാദര്‍ എം ജോണും കോവിഡ് ബാധിച്ച് മരിച്ചു. ന്യൂയോര്‍ക്കില്‍ എട്ടുവയസുകാരനായ അദ്വൈതാണ് കോവിഡ് ബാധിച്ച മരിച്ച മറ്റൊരു മലയാളി. അദ്വൈതിന്‍റെ മാതാപിതാക്കള്‍ നഴ്സുമാരായി ജോലി ചെയ്യുകയാണ്. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഇവരുടെ അസുഖം ഭേദമായിരുന്നു. പത്തനംതിട്ട നെല്ലിക്കാല സ്വദേശി റോഷനും മലപ്പുറം തിരൂര്‍ സ്വദേശി അഷ്റഫും കോതമംഗലം സ്വദേശി നിസാറുമാണ് യു.എ.ഇൽ മരിച്ചത്.