തന്റെ മരണവാര്‍ത്ത പുറത്തുവിടാന്‍ ഡോക്ടര്‍മാര്‍ തയ്യാറെടുത്തിരുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
കോവിഡ് രോഗമുക്തനായതിന് പിന്നാലെ ബോറിസ് ജോണ്‍സണ് പിറന്ന കുഞ്ഞിന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരുടെ പേരിട്ടിരുന്നു...
കോവിഡ് 19 ബാധിച്ച് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച സമയത്ത് തന്റെ മരണവാര്‍ത്ത എങ്ങനെ പുറത്തുവിടണമെന്ന് ഡോക്ടര്‍മാര്‍ ചര്‍ച്ച ചെയ്തിരുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. അത് വലിയ ബുദ്ധിമുട്ടേറിയ കാലമായിരുന്നുവെന്നത് നിഷേധിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദ സണ്‍ ഓണ്‍ സണ്‍ഡേ എന്ന പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബോറിസ് ജോണ്‍സണ്‍ തന്റെ കോവിഡ് അതിജീവനത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
55കാരനായ ബോറിസ് ജോണ്‍സണ് കോവിഡ് 19 സ്ഥിരീകരിക്കുന്നത് മാര്‍ച്ച് 27നായിരുന്നു. തുടക്കത്തില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമായിരുന്നു കാണിച്ചതെങ്കിലും ഒരാഴ്ച്ചക്കകം കാര്യങ്ങള്‍ സങ്കീര്‍ണ്ണമായി. തുടര്‍ന്ന് ഏപ്രില്‍ അഞ്ചിന് അദ്ദേഹത്തെ ആശുപത്രിയിലേക്കും പിറ്റേന്ന് അത്യാഹിത വിഭാഗത്തിലേക്കും മാറ്റുകയായിരുന്നു.
ये à¤à¥€ पà¥�ें- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനില തൃപ്തികരം
ജീവിതത്തിലേക്കും മരണത്തിലേക്കും പോകാവുന്ന പോരാട്ടത്തിന് ശേഷമാണ് ഏപ്രില്‍ 12ന് താന്‍ ആശുപത്രി വിട്ടതെന്ന് ബോറിസ് ജോണ്‍സണ്‍ പറയുന്നു. എന്നാല്‍ ഒരിക്കല്‍ പോലും മരിക്കാന്‍ പോവുകയാണെന്ന് താന്‍ ചിന്തിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ലിറ്റര്‍ കണക്കിന് ഓക്‌സിജന്‍ നല്‍കിയാണ് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെ തന്റെ ജീവന്‍ രക്ഷിച്ചതെന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു.
കോവിഡ് മാറി ആശുപത്രി വിട്ട് 17 ദിവസങ്ങള്‍ക്കു ശേഷം ഏപ്രില്‍ 29നാണ് ബോറിസ് ജോണ്‍സണ്‍ കാരി സിമ്മണ്‍സ് ദമ്പതിമാര്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്. വില്‍ഫ്രഡ് ലോറി നിക്കോളസ് ജോണ്‍സണ്‍ എന്നാണ് കുഞ്ഞിന് ഇവര്‍ പേരിട്ടിത്. ഇതില്‍ വില്‍ഫ്രഡ് ബോറിസിന്റേയും ലോറി കാരിയുടേയും അപ്പൂപ്പന്മാരുടെ പേരുകളാണ്. പിന്നീട് വരുന്ന നിക്കോള്‍സാണ് ബോറിസ് ജോണ്‍സണെ ചികിത്സിച്ച ഡോക്ടര്‍മാരുടെ ബഹുമാനാര്‍ഥം നല്‍കിയിരിക്കുന്നത്.
ഡോ. നിക് പ്രൈസ്, ഡോ. നിക് ഹാര്‍ട്ട് എന്നിവരാണ് ബോറിസ് ജോണ്‍സന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച രണ്ട് ഡോക്ടര്‍മാര്‍. ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ ബോറിസ് ജോണ്‍സണ് മൂന്ന് ഭാര്യമാരിലായി ആറ് മക്കളാണുള്ളത്.