ബേബി ബൂം മുന്നറിയിപ്പുമായി യു.എന്‍, കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറക്കുക ഇന്ത്യയില്‍
ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ രണ്ട് കോടിയിലേറെ കുഞ്ഞുങ്ങളുണ്ടാകുമെന്നാണ് പ്രവചനം...
ഈ വര്‍ഷം അവസാനത്തിനുള്ളില്‍ ആഗോള തലത്തില്‍ പിറക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന് യു.എന്‍ മുന്നറിയിപ്പ്. കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണാണ് ബേബി ബൂമിന് കാരണമാവുകയെന്നും ഇന്ത്യയിലായിരിക്കും ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറക്കുകയെന്നും യുനിസെഫ് മുന്നറിയിപ്പ് നല്‍കുന്നു. ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ രണ്ട് കോടിയിലേറെ കുഞ്ഞുങ്ങളുണ്ടാകുമെന്നാണ് പ്രവചനം.
കോവിഡിനെ തുടര്‍ന്ന് താറുമാറായ ആഗോളതലത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ ബേബി ബൂം മൂലമുണ്ടാകുമെന്നാണ് യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (യുനിസെഫ്) പറയുന്നത്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നുള്ള മാസങ്ങളില്‍ 11.60 കോടി കുഞ്ഞുങ്ങള്‍ പിറക്കുമെന്നാണ് കരുതപ്പെടുന്നത്. മാര്‍ച്ച് 11ന് കൊറോണ പടര്‍ന്നുപിടിച്ചതിന് ശേഷമുള്ള 40 ആഴ്ച്ചക്കുള്ളില്‍ പിറക്കുന്ന കുഞ്ഞുങ്ങളെയാണ് ബേബി ബൂമിന്റെ പരിധിയില്‍ പെടുത്തിയിരിക്കുന്നത്.
ये à¤à¥€ पà¥�ें- കൊറോണ കാലത്തിനൊടുവില്‍ ബേബി ബൂമിന് സാധ്യതയെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്
മാര്‍ച്ച് 11 മുതല്‍ ഡിസംബര്‍ 16 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ 2.01 കോടി കുഞ്ഞുങ്ങള്‍ പിറക്കുമെന്നാണ് കരുതപ്പെടുന്നത്. ആഗോള തലത്തില്‍ ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറക്കുക ഇന്ത്യയിലായിരിക്കും. ചൈന(1.31 കോടി) നൈജീരിയ(64 ലക്ഷം) പാകിസ്താന്‍(50ലക്ഷം) ഇന്തോനേഷ്യ(40 ലക്ഷം) എന്നിങ്ങനെയാണ് ഇന്ത്യക്ക് പിന്നാലെയുള്ള രാജ്യങ്ങളുടെ കണക്കുകള്‍.
ഇന്ത്യയില്‍ 2020ല്‍ 2.41 കോടി കുഞ്ഞുങ്ങള്‍ പിറക്കുമെന്നാണ് യുണിസെഫിന്റെ കണക്ക്. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ പോലും ബേബി ബൂമിന്റെ സമയത്ത് 33 ലക്ഷം കുഞ്ഞുങ്ങളുണ്ടാകും. കൂടുതല്‍ കുഞ്ഞുങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് അമേരിക്ക.