ലോകത്ത് കോവിഡ് മരണം 2,80,000 പിന്നിട്ടു; ഭീതിയൊഴിയാതെ അമേരിക്ക

പ്രസിഡന്‍റ് ഡ്രംപിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് മുന്‍ പ്രസിഡന്‍റ് ഒബാമയും രംഗത്ത്

Update: 2020-05-10 03:32 GMT

ലോകത്ത് കോവിഡ് മരണം 2,80,000 പിന്നിട്ടു. രോഗ ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. അമേരിക്കയും ബ്രിട്ടനും കോവിഡ് ഭീതിയില്‍ തന്നെ. റഷ്യയില്‍ കോവിഡ് ആശങ്കകള്‍ വര്‍ധിക്കുകയാണ്.

അമേരിക്കയിലും ബ്രിട്ടനിലും കോവിഡ് വ്യാപനവും മരണ നിരക്കും ദിനംപ്രതി വര്‍ധിക്കുകയാണ്. അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം പതിമൂന്നര ലക്ഷത്തോടടുക്കുന്നു. മരണ സംഖ്യ 80000 കടന്നു. അതിനിടെ പ്രസിഡന്‍റ് ഡ്രംപിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് മുന്‍ പ്രസിഡന്‍റ് ഒബാമയും രംഗത്തെത്തി. നിലവിലെ പ്രവര്‍ത്തനങ്ങള്‍ അപകടമാണെന്നും സമ്പൂര്‍ണ ദുരന്തത്തിലേക്കാണ് പോകുന്നതെന്നും ഒബാമ പറഞ്ഞു.

Advertising
Advertising

ബ്രിട്ടണില്‍ കോവിഡ് മരണം 31000 കടന്നു. രോഗബാധിതരുടെ എണ്ണവും വര്‍ധിക്കുന്നു. അതേസമയം ബ്രിട്ടണില്‍ ലോക്കഡൊണ് ഇളവുകള്‍ ഇന്ന് പ്രഖ്യാപിചേക്കും. ഫ്രാന്‍സില്‍ നാളെ മുതല് ലോക്ക്ഡൌണ് പിന്‍വലിക്കുമെന്നാണ് സൂചന. എന്നാല്‍ റെഡ്സോണായി തുടരുന്ന പാരീസിലെ നിയന്ത്രണങ്ങള്‍ തുടരും.

റഷ്യയില്‍ രോഗവ്യാപനം വര്‍ധിക്കുന്നത് കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. രോഗബാധിതര്‍ രണ്ട് ലക്ഷത്തോട് അടുക്കുന്നു. ഇന്നലെ മാത്രം പതിനായിരത്തില്‍ അധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ മെയ് 31 വരെ ലോക്ഡൌണ്‍ നീട്ടി.

ബ്രസീലിലും മരണനിരക്ക് കൂടുകയാണ്. സ്പെയ്ന്‍, ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ മരണനിരക്ക് കുറഞ്ഞെങ്കിലും രോഗവ്യാപനം തടയാനായിട്ടില്ല. വന്‍ സാമ്പത്തിക പ്രതിസന്ധി മുന്നില് കണ്ട് വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും ചൈനയിലും ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ട്.

Tags:    

Similar News