തീരം നിറച്ച് കടലാമക്കുഞ്ഞുങ്ങള്‍; വിസ്മയക്കാഴ്ചക്ക് വേദിയായി ഒഡിഷയിലെ റിഷികുല്യാ കടല്‍ത്തീരം 

മുട്ട വിരിഞ്ഞ് പുറത്തെത്തിയ ദശലക്ഷക്കണക്കിന് കടലാമ കുഞ്ഞുങ്ങളാണ് കടലിലേക്ക് മടങ്ങിയത്

Update: 2020-05-11 07:12 GMT

ലോക്ക്ഡൌണ്‍ കാലത്ത് അത്യപൂര്‍വമായ കാഴ്ചക്ക് വേദിയാവുകയാണ് ഒഡിഷയിലെ റിഷികുല്യാ കടല്‍ത്തീരം. മുട്ട വിരിഞ്ഞ് പുറത്തെത്തിയ ദശലക്ഷക്കണക്കിന് കടലാമ കുഞ്ഞുങ്ങളാണ് കടലിലേക്ക് മടങ്ങിയത്. ലോക്ക്ഡൌണ്‍ കാലമാണ്. കടല്‍ത്തീരത്ത് കപ്പലുകളുടെയും വിനോദ സഞ്ചാരികളുടെയും അതിപ്രസരമില്ല. മലിനീകരണതോതും കുറഞ്ഞു, ഈ സമയം മുതലെടുത്ത് ഹോം ക്വാറന്റൈനില്‍ നിന്ന് പുറത്തു ചാടിയ ലക്ഷക്കണക്കിന് കടലാമകളാണ് കടല്‍തിരങ്ങളില്‍ മുട്ടയിടാനെത്തിയത്.

45 ദിവസത്തോളം മണലിനടിയിലെ ലോക്ക്ഡൌണില്‍, ശേഷം ലോക്ക് പൊട്ടിച്ച് പുറത്തെത്തി. പിന്നെ സ്വയം ഹോം ക്വാറന്റൈനിലേക്ക്. ദശലക്ഷക്കണക്കിന് കടലാമക്കുഞ്ഞുങ്ങളാണ് കടലിലേക്ക് മടങ്ങിയത്. ഒലിവ് റെഡ്‌ലി വിഭാഗത്തില്‍ പ്പെടുന്ന ഇവ വംശനാശ ഭിഷണി നേരിടുന്ന കടലാമകളില്‍ ഒന്നാണ്. അതുകൊണ്ടു തന്നെ ഇവക്ക് ഈ ലോക്ക് ഡൌണ്‍ കാലം നിലനില്‍പ്പിന്റേത് കൂടിയാണ്.

Tags:    

Similar News