ലോക്ഡൗണ്‍ ഇളവുകള്‍ക്കെതിരായ ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പുകള്‍ സ്വീകാര്യമല്ലെന്ന് ട്രംപ്
തിടുക്കത്തില്‍ നല്‍കുന്ന ഇളവുകള്‍ വീണ്ടും കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നും കുറഞ്ഞത് 82000 അമേരിക്കക്കാര്‍ക്കെങ്കിലും അധികമായി ജീവന്‍ നഷ്ടപ്പെടാമെന്നുമാണ് മുന്നറിയിപ്പ്...
അമേരിക്കയില്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നതിനെതിരെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ആന്റണി ഫൗസി അടക്കമുള്ളവര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ സ്വീകാര്യമല്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും സ്‌കൂളുകളും വേഗത്തില്‍ തുറക്കുന്നതിനെതിരെ വലിയ തോതില്‍ വിമര്‍ശനമുയര്‍ന്നു. എന്നാല്‍ ഈ വിമര്‍ശങ്ങളെ കണക്കിലെടുക്കുന്നില്ലെന്നാണ് വൈറ്റ്ഹൗസില്‍ നടത്തുന്ന പ്രതിദിന കോവിഡ് വാര്‍ത്താസമ്മേളനത്തിനിടെ ബുധനാഴ്ച്ച ട്രംപ് പ്രതികരിച്ചത്.
കോവിഡ് ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കുന്നതിനെക്കുറിച്ച് ചൊവ്വാഴ്ച്ചയാണ് അമേരിക്കയിലെ മുതിര്‍ന്ന ആരോഗ്യവിദഗ്ധനായ ആന്റണി ഫൗസി മുന്നറിയിപ്പ് നല്‍കിയത്. തിടുക്കത്തില്‍ നല്‍കുന്ന ഇളവുകള്‍ വീണ്ടും കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നും കുറഞ്ഞത് 82000പേര്‍ക്കെങ്കിലും അധികമായി ജീവന്‍ നഷ്ടപ്പെടാമെന്നുമായിരുന്നു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷന്‍ ഡിസീസസ് ഡയറക്ടറായ ഫൗസിയുടെ മുന്നറിയിപ്പ്. ഇത് സംഭവിച്ചാല്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ മുട്ടിലിഴയുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം സെനറ്റര്‍മാരെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു.
ये à¤à¥€ पà¥�ें- മാധ്യമപ്രവര്‍ത്തകക്ക് വംശീയമായി ഉത്തരം നല്‍കി ട്രംപ് വാര്‍ത്താസമ്മേളനം പാതിവഴിയില്‍ അവസാനിപ്പിച്ചു
ഫൗസിയുടെ ഈ നിരീക്ഷണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്. ലോക്ഡൗണ്‍ ഇളവുകളില്‍ പൊതുവെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും അടച്ചിടല്‍ തുടരാനാവില്ലെന്നാണ് ട്രംപ് പറഞ്ഞത്. മുന്‍കരുതലെന്ന നിലയില്‍ നിശ്ചിത പ്രായത്തിലും കൂടുതലുള്ള അധ്യാപകര്‍ കുറച്ച് ആഴ്ച്ചകള്‍ കൂടി വീടുകളില്‍ കഴിയട്ടെയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ലോക്ഡൗണ്‍ തുടരണമെന്നാണ് ആരോഗ്യവിദഗ്ധനായ ആന്റണി ഫൗസിയുടെ നിലപാട്. എന്നാല്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കി എത്രയും വേഗത്തില്‍ അമേരിക്കന്‍ വിപണി തുറക്കുന്നതിനെക്കുറിച്ച് ആഴ്ച്ചകളായി ട്രംപ് ആവര്‍ത്തിക്കുന്നുണ്ട്. ലോക്ഡൗണ്‍ ഇളവുകള്‍ എത്രയും വേഗത്തിലും സുരക്ഷിതമായും നടപ്പില്‍ വരുത്തണമെന്നാണ് ഫോക്‌സ് ബിസിനസിന് നല്‍കിയ അഭിമുഖത്തില്‍ ബുധനാഴ്ച്ച ട്രംപ് പറഞ്ഞത്.