കഴിഞ്ഞ 92 വര്‍ഷമായി ഈ എലി ലോകത്തിനെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്
കഴിഞ്ഞ ഓരോ തലമുറയും അവരുടെ മിക്കി മൌസ് ഇഷ്ടങ്ങള്‍ അടുത്ത തലമുറയിലേക്ക് പകര്‍ന്നു എന്നത് തന്നെയാണ് ഈ ഡിസ്നി കഥാപാത്രത്തിന്റെ ഏറ്റവും വലിയ വിജയം
കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് മിക്കി മൌസെന്ന കാര്‍ട്ടൂണ്‍ കഥാപാത്രം. 1928 മേയ് 15നാണ് മിക്കി ആദ്യമായി പ്രദര്‍ശനത്തിന് എത്തുന്നത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളില്‍ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച ഒരാളാണ് മിക്കി മൌസ്. ചുവന്ന ഷോര്‍ട്ട്സും വലിയ മഞ്ഞ നിറത്തിലുള്ള ഷൂസും വെളുത്ത ഗ്ലൗസും അണിഞ്ഞ് മനുഷ്യന്‍റെ സ്വഭാവ സവിശേഷതകളും വികാരങ്ങളുമായി അവതരിക്കുന്ന ഒരു എലി 92 വര്‍ഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ രസിപ്പിച്ച് കൊണ്ടിരിക്കുകയാണ്.
47 ബില്യന്‍ യൂറോ വാര്‍ഷിക വില്‍പ്പനയുള്ള ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ മാധ്യമ - വിനോദ കോര്‍പ്പറേഷനായ വാള്‍ട്ട് ഡിസ്നി കമ്പനിയുടെ വ്യാപാര മുദ്രയായും മാറിയിരിക്കുന്നു മിക്ക് മൌസ് എന്ന് പേരുള്ള ഈ എലി.
കഴിഞ്ഞ ഓരോ തലമുറയും അവരുടെ മിക്കി മൌസ് ഇഷ്ടങ്ങള്‍ അടുത്ത തലമുറയിലേക്ക് പകര്‍ന്നു എന്നത് തന്നെയാണ് ഈ ഡിസ്നി കഥാപാത്രത്തിന്റെ ഏറ്റവും വലിയ വിജയം. വാക്ക് ഓഫ് ഫേമില്‍ ഇടം ലഭിക്കുന്ന ആദ്യ കാര്‍ട്ടൂണ്‍ കഥാപാത്രമായി മാറി മിക്കി മൌസ്. 1932 മിക്കി മൌസിന് രൂപകല്‍പന ചെയ്തതിന് വാള്‍ട്ട് ഡിസ്നിയെ സ്പെഷ്യല്‍ അക്കാദമി അവാര്‍ഡ് നല്‍കി ആദരിച്ചു. 1955 ല്‍ ടെലിവിഷനിലേക്കും മിക്കി മൌസ് അവതരിച്ചു തുടങ്ങി. 90 കളിലാണ് ഇന്ത്യന്‍ ടെലിവിഷനുകളില്‍ മിക്കി തരംഗം വരുന്നത്.