ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്ലാവിലയില്‍ ആദരമൊരുക്കി ഗ്ലാഡിസ് ബോണിഫാസിയോ

രണ്ട് മണിക്കൂറെടുത്ത് പ്ലാവിലയില്‍ തീര്‍ത്ത ഈ ആദരത്തിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത് ...

Update: 2020-05-24 07:39 GMT

കോവിഡിനെതിരെ പോരാടുന്ന ലോകമെങ്ങുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്ലാവിലയില്‍ ആദരമൊരുക്കിയിരിക്കുകയാണ് ഫിലിപ്പീന്‍സുകാരി ഗ്ലാഡിസ് ബോണിഫാസിയോ. രണ്ട് മണിക്കൂറെടുത്ത് പ്ലാവിലയില്‍ തീര്‍ത്ത ഈ ആദരത്തിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. ഫിലിപ്പീന്‍സ് സ്റ്റാര്‍ എന്ന ഫേസ്ബുക്ക് കമ്മ്യൂണിറ്റി പേജിലീണ് ഗ്ലാഡിസിന്റെ കലാസൃഷ്ടി ആദ്യമായി പങ്കുവെച്ചത്.

This artist from Nueva Ecija created a leaf art to pay tribute to the frontliners who continue to fight against the...

Posted by Philippine Star on Saturday, May 23, 2020
Advertising
Advertising

കോവിഡിനെതിരെ സമാനതകളില്ലാത്ത പോരാട്ടമാണ് ലോകമെങ്ങുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്നത്. ഇതിനിടെയാണ് തന്നാലാകും വിധം ആരോഗ്യപ്രവര്‍ത്തകരെ ആകെ ആദരിക്കുന്ന കലാസൃഷ്ടി ഗ്ലാഡിസ് ബോണിഫാസിയോ എന്ന ഫിലിപ്പീന്‍സുകാരി ഒരുക്കിയത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഏറ്റവും വേണ്ട സുരക്ഷാ ഉപകരണങ്ങളും മറ്റും തനിക്ക് നല്‍കാനുള്ള ശേഷിയില്ലെന്നും ആവും വിധം അവരെ ആദരിക്കാനാണ് ശ്രമിച്ചതെന്നുമാണ് ഇവര്‍ സി.എന്‍.എന്‍ ഫിലിപ്പൈന്‍സിനോട് പറഞ്ഞത്. സെമി കണ്ടക്ടര്‍ നിര്‍മ്മാണ കമ്പനിയിലെ കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടറാണ് ബോണിഫാസിയോ.

Tags:    

Similar News